ലക്ഷ്മി പ്രിയയും ഭർത്താവ് ജയ് ദേവും

 
Entertainment

"അല്ല, എല്ലാവരും പോകുവാന്നോ, പ്ലീസ് യുദ്ധം ചെയ്തിട്ട് പോ...", 'അമ്മ'ക്കെതിരേ ലക്ഷ്മിപ്രിയയുടെ ഭർത്താവ് രംഗത്ത്

അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടതിനെ പരിഹസിച്ചാണ് ജയ് ദേവിന്‍റെ പ്രതികരണം

Namitha Mohanan

താരസംഘടന അമ്മയിലെ തർക്കമാണ് കഴിഞ്ഞ കുറച്ച് നാളുകളായുള്ള മലയാള സിനിമയിലെ ചർച്ചാ വിഷയം. ഇത്തരമൊരു സംഘടനയുടെ ആവശ്യം സമൂഹത്തിലില്ലെന്ന് വരെ പലരും അഭിപ്രായ പ്രകടനം നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ലക്ഷ്മിപ്രിയയുടെ ഭർത്താവ് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടതിനെ പരിഹസിച്ചാണ് ജയ് ദേവിന്‍റെ പ്രതികരണം.

"ആഹാ.. അല്ല എല്ലാവരും പോകുവാന്നോ. അയ്യോ അങ്ങിനെ പോകല്ലേ... യുദ്ധം ചെയ്യാൻ കച്ചക്കെട്ടി ഇറങ്ങിയവരല്ലേ നിങ്ങൾ... പ്ലീസ് അതൊന്ന് ചെയ്തിട്ട് പോ... Mmm കോടതി സമ്മതിക്കില്ലല്ലേ... കഷ്ടം ഓരോരോ ദുരന്തങ്ങൾ..." എന്നായിരുന്നു ജയ് ദേവിന്‍റെ പ്രതികരണം.

മുൻപും ലക്ഷ്മിപ്രിയക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി ജയ് ദേവ് രംഗത്തെത്തിയിട്ടുണ്ട്. ഏറെ നാടകീയ സംഭവത്തിവന് ശേഷം രാജി വയ്ക്കുന്നുവെന്ന് ശ്വേത മേനോൻ അധ്യക്ഷനായ സമിതി പ്രഖ്യാപിച്ചതോടെയാണ് അമ്മയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുന്നത്. പിന്നാലെ തന്നെ ശ്വേത അടക്കം അംഗങ്ങളാരും ഔദ്യോഗിക രാജി വച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ അഡ്ഹോക്ക് കമ്മിറ്റി നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കുകയും കമ്മിറ്റി പിരിച്ചുവിടുകയുമായിരുന്നു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം