കങ്കണ റണൗട്ട്, സിയ ഗോയലും കേതൻ അഗർവാളും

 
Entertainment

'പരമ്പരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ജീവിതം നയിക്കൂ'; പുനെ കൊലക്കേസില്‍ കങ്കണയുടെ തുറന്നുപറച്ചില്‍

താല്‍ക്കാലിക വികാരങ്ങള്‍ ജീവിതം തന്നെ തകര്‍ക്കുന്ന തീരുമാനങ്ങളിലേക്ക് നയിക്കരുതെന്ന് താരം പറയുന്നു

Sarath Nath MS

പ്രണയബന്ധങ്ങളും ആധുനിക ജീവിതശൈലിയും വീണ്ടും വലിയ ചര്‍ച്ചയായിരിക്കുകയാണ്. പുനെയില്‍ പ്രതിശ്രുത വരനെ കൊക്കയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കത്തിക്കൊണ്ടിരിക്കെ നടിയും എംപിയുമായ കങ്കണ റണൗട്ട് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കേസിന്റെ നിയമനടപടികളെക്കുറിച്ച് അഭിപ്രായപ്പെടുന്നതിനേക്കാള്‍, ഇന്നത്തെ യുവതലമുറയുടെ ബന്ധങ്ങളെയും ജീവിതരീതികളെയും കുറിച്ചാണ് കങ്കണ തന്റെ പോസ്റ്റില്‍ പറയുന്നത്. ഒരു വ്യക്തിയുടെ തെറ്റായ തീരുമാനങ്ങള്‍ക്ക് മാതാപിതാക്കളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് താരത്തിന്റെ അഭിപ്രായം. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ, സുഹൃത്ത് ബന്ധങ്ങള്‍, ഡിജിറ്റല്‍ ലോകം തുടങ്ങി നിരവധി ഘടകങ്ങളാണ് യുവാക്കളുടെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നതെന്നും കങ്കണ അഭിപ്രായപ്പെടുന്നു.

'പരമ്പരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ജീവിതം നയിക്കൂ. ജീവിതപങ്കാളിയെ വളരെ സൂക്ഷിച്ച് തെരഞ്ഞെടുക്കൂ. താല്‍ക്കാലിക വികാരങ്ങള്‍ ജീവിതം തന്നെ തകര്‍ക്കുന്ന തീരുമാനങ്ങളിലേക്ക് നയിക്കരുത്' എന്ന ആശയമാണ് കങ്കണ തന്റെ കുറിപ്പിലൂടെ പങ്കുവച്ചത്.

സിനിമാ ലോകത്ത് വിവാദങ്ങള്‍ക്കിടയിലും തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത താരമാണ് കങ്കണ. അതുകൊണ്ടുതന്നെ ഇത്തവണയും കങ്കണയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായി. ചിലര്‍ കങ്കണയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുമ്പോള്‍ വ്യക്തിപരമായ സംഭവങ്ങളെ സമൂഹത്തിന്റെ പൊതുവായ ജീവിതശൈലിയുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്തായാലും ഒരു കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ പ്രണയം, ബന്ധങ്ങള്‍, കുടുംബമൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് കങ്കണയുടെ വാക്കുകള്‍ വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം