കാത്തിരിപ്പിന് വിട; ഒടിടി റിലീസിനൊരുങ്ങി ലോക
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് 'ലോക ചാപ്റ്റർ വൺ ചന്ദ്ര'. നസ്‌ലനും കല‍്യാണി പ്രിയദർശനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 300 കോടി രൂപ കളക്ഷൻ നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഒക്റ്റോബർ 31ന് ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നിങ്ങനെ ഏഴ് ഭാഷകളിലായി ചിത്രം സ്ട്രീം ചെയ്യും. നസ്‌ലനും കല‍്യാണിക്കും പുറമെ നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദുൽക്കർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ.