മാലാ പാർവതി

 
Entertainment

ശ്വേതാ മേനോനെതിരായ കേസിന് പിന്നിൽ ബാബുരാജ്? ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം; മാലാ പാർവതി

ശ്വേതാ മേനോൻ കടുത്ത മാനസിക സംഘർഷത്തിലാണ്

Namitha Mohanan

കൊച്ചി: ശ്വേത മേനോനും കുക്കു പരമേശ്വരനുമെതിരായ നീക്കങ്ങൾക്ക് പിന്നിൽ ബാബു രാജാണെന്ന് സംശയിക്കുന്നതായി നടി മാലാ പാർവതി. ബാബുരാജ് മത്സരത്തിൽ നിന്ന് പിന്മാറിയതിനു ശേഷമാണ് ആരോപണങ്ങൾ ഉയർന്നത്. ആരോപണങ്ങൾക്ക് പിന്നാലെ ഗൂഡതന്ത്രത്തെപ്പറ്റി അന്വേഷിക്കണമെന്നും മാലപാർവതി പറഞ്ഞു.

ശ്വേതാ മേനോൻ കടുത്ത മാനസിക സംഘർഷത്തിലാണ്. സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണ്, തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാർവതി പറഞ്ഞു. വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിന്‍റെ പ്രതാപത്തിൽ മതിമറന്ന് ചിലർക്ക് അധികാരം വിട്ടു നൽകാനുള്ള മടിയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും മാലപാർവതി പറഞ്ഞു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍