മഴ, ചായ, ബിസ്കറ്റ്! ഇഷ്ട രുചി പങ്കു വച്ച് മലൈക
മഴക്കാലത്തെ ഇഷ്ടരുചി പങ്കു വച്ചിരിക്കുകയാണ് ബോളിവുഡ് താരം മലൈക അറോറ. ജീര ബിസ്ക്കറ്റുകളും ചായയുമുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് താരം ഇഷ്ടവിഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് താരം ചായയുടെയും രണ്ടു തരം ബിസ്ക്കറ്റിന്‍റെയും ചിത്രം പങ്കു വച്ചിരിക്കുന്നത്.
ബോളിവുഡിൽ ഭക്ഷണത്തോട് വലിയ ഇഷ്ടം പ്രകടിപ്പിക്കുന്ന നടിമാരിൽ ഒരാളാണ് മലൈക. സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അവർ പങ്കു വയ്ക്കാറുമുണ്ട്.
രാജ്മ ചാവലും മസാല പ്യാസുമാണ് തനിക്കേറ്റവും പ്രിയപ്പെട്ട ഭക്ഷണമെന്ന് ഒരിക്കൽ മലൈക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.