വിജയുടെ അവസാന ചിത്രത്തിൽ മമിതയും നരേനും 
Entertainment

വിജയുടെ അവസാന ചിത്രത്തിൽ മമിതയും നരേനും

നരേനും പ്രിയാമണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചെന്നൈ: സൂപ്പർ സ്റ്റാർ വിജയുടെ കരിയറിലെ അവസാന ചിത്രം എന്നു കരുതപ്പെടുന്ന ദളപതി 69ൽ മലയാളത്തിന്‍റെ യുവതാരമായ മമിത ബൈജുവും. നരേനും പ്രിയാമണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചെന്നൈയിൽ വച്ചു നടന്ന പൂജയിൽ മമിതയും നരേനും പങ്കെടുത്തു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ ആണ് നായിക, വില്ലനായി ബോബി ഡിയോളും എത്തും. ഒക്റ്റോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 ഒക്റ്റോബറിൽ സിനിമ റിലീസ് ചെയ്യും. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന സാഹചര്യത്തിലാണ് സിനിമാ അഭിനയത്തോട് വിട പറയുന്നത്.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന

വിഷം ഉളളിൽ ചെന്ന് യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്