.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പുതിയ ഹൊറർ ചിത്രമാണ് 'ഗു'. നവാഗതനായ മനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ അച്ഛനും അമ്മയ്ക്കുമൊപ്പം മുന്ന എന്ന കുട്ടി എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ഇരുപത്തിയഞ്ചു വർഷമായി മുടങ്ങിക്കിടന്ന തെയ്യം നടത്തുന്നതിനാണ് ഇവർ തറവാട്ടിലെത്തുന്നത്.
സമപ്രായക്കാരായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഭയപ്പെടുത്തുന്ന ചില അനുഭവങ്ങൾ കുട്ടികൾക്കുണ്ടാകുന്നു. കുട്ടികൾ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. കുട്ടികളുടെ ഹൊറർ ചിത്രമെന്നാണ് അണിയറപ്രവർത്തകർ സിനിമയെ വിശേഷിപ്പിക്കുന്നത്.
സൈജു ക്കുറുപ്പാണ് മുന്നയുടെ അച്ഛനായി വേഷമിടുന്നത്. അശ്വതി മനോഹരൻ മുന്നയുടെ അമ്മയായും അഭിനയിക്കുന്നു '' കക്ഷി അമ്മിണിപ്പിള്ള, സ്വാതന്ത്ര്യം അർദ്ധരാതിയിൽ, എന്നീ ചിത്രങ്ങളിലും ഇപ്പോൾ സംപ്രേഷണം ചെയ്തു വരുന്ന കേരള ക്രൈം ഫയൽ എന്ന വെബ് സീരിസ്സിലും പ്രധാന വേഷമഭിനയിക്കുന്ന നടിയാണ് അശ്വതി മനോഹർ.
മനുവിന്‍റെ ആദ്യസംവിധാന സംരംഭമാണിത്. ബി.ഉണ്ണികൃഷ്ണന്‍റെ സ്മാർട്ട് സിറ്റി എന്ന ചിത്രത്തിൽ സഹസംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നന്ദൻകാവിൽ, അരുൺകുമാർ അരവിന്ദ്, എന്നിവർക്കൊപ്പവും പ്രവർത്തിച്ചു. ഇതിനിടെ പിന്നീട് ഏതാനും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തു.
ഓഗസ്റ്റ്19ന് പട്ടാമ്പിയിലാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങുക. അതിനു മുന്നോടിയായി മൂന്നു ദിവസത്തെ ഒരു അഭിനയക്കളരി കൊച്ചിയിൽ നടന്നു. ദേവ നന്ദയടക്കം കുറച്ചു പുതുമുഖങ്ങളായ കുട്ടികളും നിരഞ്ജ് ,ലയാ സിംസൺ എന്നിവരുമാണ് ഈ റിഹേഴ്സൽ ക്യാംപിൽ പങ്കെടുത്തത്. ആക്റ്റിംഗ് കോച്ചും കാസ്റ്റിംഗ് ഡയറക്ടുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ പരിശീലകനായി എത്തി. രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, മണിയൻ പിള്ള രാജു, നിരഞ്ജ് മണിയൻ പിള്ള രാജു, കഞ്ചൻ, ലയാ സിംസൺ, എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സംഗീതം. ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം - ചന്ദ്രകാന്ത് മാധവ്, എഡിറ്റിംഗ് - വിനയൻ' എം.ജി.
കലാസംവിധാനം - ത്യാഗു, മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും - ഡിസൈൻ, ദിവ്യാ ജോബി,നിർമ്മാണ നിർവ്വഹണം - എസ്.മുരുകൻ, പിആർഒ വാഴൂർ ജോസ്.