Entertainment

'റൈഡർ മഞ്ജു വാര്യർ..'; പുത്തന്‍ ബിഎംഡബ്ല്യു 1250 ജി.എസ് ബൈക്ക് സ്വന്തമാക്കി താരം

പുതിയ ബൈക്കിന് പുറമെ താരത്തിന് സ്വന്തമായി മാരുതി ബലെനോ,റേഞ്ച് റോവർ, ഇലക്ട്രിക്ക് മിനി കൂപ്പർ  എന്നിവയും താരം സ്വന്തമാക്കിയിരുന്നു.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഇനി മുതൽ അറിയപ്പെടുക റൈഡർ മഞ്ജു വാര്യർ എന്നാകും. പുതിയ ബിഎംഡബ്ല്യു 1250 ജി.എസ് ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. കഴിഞ്ഞ മാസം  ലൈസന്‍സ് എടുത്ത സമയത്ത് ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു വെളിപ്പെടുത്തിയിരുന്നു. 

22 ലക്ഷത്തിന് മുകളിൽ വിലവരുന്ന ബൈക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ ബൈക്ക് ഓടിക്കുന്ന വീഡിയോയും  പങ്കുവച്ചിട്ടുണ്ട്. തന്നെപ്പോലെയുള്ള നിരവധി പേർക്ക് പ്രചേദനമായ നടന്‍ അജിത്ത് സറിന് നന്ദി എന്നും കുറിച്ചു. നല്ലൊരു ഡ്രൈവറാകാന്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട് അതിനാൽ തന്നെ റോഡിൽ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണമെന്നും എഴുതി. 

പുതിയ ബൈക്കിന് പുറമെ  മാരുതി ബലെനോ,റേഞ്ച് റോവർ, ഇലക്ട്രിക്ക് മിനി കൂപ്പർ  എന്നിവയും താരം സ്വന്തമാക്കിയിരുന്നു. കസ്റ്റം പെയിന്‍റിൽ വരുന്ന വരുന്ന ഇന്ത്യയിലെ  ആദ്യത്തെ മിനി കൂപ്പർ എസ്ഇയാണ് സ്വന്തമാക്കിയത്. 47.20 ലക്ഷം രൂപയാണ് മിനി കൂപ്പർ എസ്ഇയുടെ എക്സ് ഷോറൂം വില.

നേരത്തെ തുനിവ് ചിത്രത്തിന്‍റെ ഷൂട്ടിങ് ബ്രേക്കിൽ അജിത്തിനൊപ്പം നടി ലഡാക്ക് യാത്രയും നടത്തിയിരുന്നു. അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബിഎംഡബ്ല്യു ബൈക്കാണ് ഇപ്പോൾ മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് ഈ വർഷം നടത്തുന്നുണ്ട്. നടിയും ഈ ട്രിപ്പിൽ പങ്കെടുക്കുമൊ എന്ന ആകാംക്ഷയിലാണ് ആരാധകർ. 

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി