Entertainment

മനോജ് നൈറ്റ് ശ്യാമളന്‍റെ മകള്‍ സംവിധായികയാവുന്നു: ചിത്രം ദ വാച്ചേഴ്‌സ്

അടുത്ത വര്‍ഷം ജൂണിലായിരിക്കും ചിത്രത്തിന്‍റെ തിയെറ്റര്‍ റിലീസ്. അയര്‍ലണ്ടിലെ ഒരു കാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന ചെറുപ്പക്കാരിയുടെ കഥയാണ് വാച്ചേഴ്‌സ്

ഹോളിവുഡ് സംവിധായകനും മലയാളിയുമായ മനോജ് നൈറ്റ് ശ്യാമളന്‍റെ മകള്‍ ഇഷാന നൈറ്റ് ശ്യാമളന്‍ സംവിധായികയാവുന്നു. ദ വാച്ചേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഇഷാന അരങ്ങേറ്റം കുറിക്കുന്നത്. നാലു സീസണുകളിലായി പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയ സെര്‍വെന്റ് എന്ന സിരീസിന്‍റെ രചയിതാവും സംവിധായികയുമാണു ഇഷാന. ആദ്യമായാണു സിനിമ സംവിധാനം ചെയ്യുന്നത്. 

ബ്ലൈന്‍ഡിങ് എഡ്ജ് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ മനോജ് നൈറ്റ് ശ്യാമളും അശ്വിൻ രാജനും ചേര്‍ന്നാണ് ദ വാച്ചേഴ്‌സ് നിര്‍മിക്കുന്നത്. എ. എം ഷൈനിന്‍റെ അതേപേരിലുള്ള നോവലിന്‍റെ സിനിമാവിഷ്‌കാരമായിരിക്കും ഇത്. അടുത്ത വര്‍ഷം ജൂണിലായിരിക്കും ചിത്രത്തിന്‍റെ തിയെറ്റര്‍ റിലീസ്. അയര്‍ലണ്ടിലെ ഒരു കാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന ചെറുപ്പക്കാരിയുടെ കഥയാണ് വാച്ചേഴ്‌സ്. ആദ്യാവസാനം ത്രില്ലിങ് അനുഭവം നല്‍കുന്ന സിനിമയായിരിക്കും വാച്ചേഴ്‌സ്. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. 

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം