Mastiii 4 Movie

 
Entertainment

വെട്ടലിനും തിരുത്തലും കഴിഞ്ഞ് 'മസ്തി-4' തീയേറ്റിലേക്ക്; ആകാംക്ഷയോടെ ആരാധകർ

മൃഗങ്ങൾ ഇണ ചേരുന്ന രംഗം ഒഴിവാക്കി

Jisha P.O.

മുംബൈ: ബോളിവുഡ് കാത്തിരിക്കുന്ന കോമഡി ചിത്രമായ 'മസ്തി 4' വെളളിയാഴ്ച തീയേറ്ററിലെത്തുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ച വെട്ടലും തിരുത്തലിനും ശേഷമാണ് ചിത്രം പുറത്തിറങ്ങുന്നത്.

മസ്തി എന്ന ചിത്രത്തിന്‍റെ നാലാം ഭാഗമാണിത്. സെൻസർ ബോർഡിന്‍റെ നിർദേശപ്രകാരം 39 സെക്കൻഡാണ് ചിത്രത്തിൽ നിന്ന് നീക്കം ചെയ്തത്.

മൃഗങ്ങൾ ഇണ ചേരുന്ന ടോപ്പ് ആംഗിൾ‌ രംഗം, മനുഷ്യരുടെ മുഖങ്ങളുടെ ക്ലോസപ്പ് ഷോട്ടുകളിൽ 30 സെക്കൻഡിന്‍റെ കുറവ് വരുത്തി, മാറ്റാൻ നിർദേശിച്ച മൂന്ന് സംഭാഷങ്ങളിൽ മാറ്റം വരുത്തി, തിരക്കഥയിൽ‌ ഒരിടത്ത് ഐറ്റം എന്ന പദപ്രയോഗം ഉണ്ടായിരുന്നു, ആ ഭാഗം വെട്ടിമാറ്റി, ഒരു മദ്യ ബ്രാൻഡിന്‍റെ പേര് മാറ്റി സാങ്കൽപ്പിക ആക്കാനും ബോർഡ് നിർദേശിച്ചിരുന്നു.

ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയ ശേഷം നവംബർ 17നാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്. ചിത്രത്തിന്‍റെ ദൈർഘ്യം 2 മണിക്കൂർ 24 മിനിറ്റ് 17 സെക്കൻഡുമാണ്. മിലാപ് സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിതേഷ് ദേശ് മുഖ്, വിവേക് ഒബ്റോയ്, അഫ്താബ് ശിവ്ദാസനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

ശബരിമല സ്വർണക്കൊള്ള; പദ്മകുമാർ റിമാൻഡിൽ

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 വീടുകൾ പൂർണമായും കത്തിനശിച്ചു

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; കർശന നടപടിക്ക് വിദ്യാഭ്യാസവകുപ്പ്