'തളിരോമലേ...'; മായ മോഹൻലാലിന്‍റെ 'തുടക്കം', ആദ്യ ഗാനം പുറത്ത്
മായ മോഹൻലാലിന്‍റെ ആദ്യ ചിത്രമായ തുടക്കത്തിലെ ഗാനം പുറത്ത്. മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ ആലാപനത്തിൽ എത്തുന്ന മനോഹരമായ ഗാനമാണ് പുറത്തുവന്നത്. തളിരോമലേ...ചെറു തൂവലേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോ പോൾ രചിച്ച് ജെയ്ക്ക് ബിജോയ്സ് ഈണമിട്ട ഈ ഗാനത്തിന് നവമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. മായ മോഹൻലാലിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് ഗാനം. നിരവധി പേരാണ് മായയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.
വിസ്‌മയ മോഹൻലാൽ, സായ്കുമാർ, ചിപ്പി, എസ്സാ എന്നിവരാണ് ഈ ഗാനരംഗത്തിൽ പ്രത്യഷപ്പെടുക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ചിപ്പി ബിഗ് സ്‌ക്രീനിലെക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിന്നതിനു മുന്നോടിയായിട്ടാണ് ഈ മനോഹരമായ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചരിത്രം തിരുത്തി കുറിച്ച 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പീരുമേട്, തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.
ഡോ. എമിൽ ആന്‍റണി, ഡോ. അനീഷ ആന്‍റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ ആശിഷ് ജോ ആന്‍റണിയാണ്. മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ,ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മോഹൻലാലും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം- ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം- അഖിൽ ജോർജ്, ജോമോൻ.ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ . കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ്c ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.