ഹൃദയത്തിലേറ്റാൻ വേറിട്ടൊരു ഗാനം; 'എംജിയുടെ കൈനീട്ടം'

 
Entertainment

ഹൃദയത്തിലേറ്റാൻ വേറിട്ടൊരു ഗാനം; 'എംജിയുടെ കൈനീട്ടം'

മലയാളികളുടെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറിനൊപ്പം സോഷ്യൽ മീഡിയയിലൂടെ പ്രമുഖനായ താരം നജിമുദ്ദീൻ, ചലച്ചിത്ര താരം നീരജ ദാസ് എന്നിവരും വീഡിയോ ഗാനത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു

വിഷു ആഘോഷം ഹൃദ്യമായ അനുഭവമാക്കി, ഒത്തുചേരലിന്‍റെ പ്രമേയം അതിമനോഹരമായി അവതരിപ്പിച്ച 'എം ജിയുടെ കൈനീട്ടം' എന്ന സംഗീത ആല്‍ബം ശ്രദ്ധേയമായി മാറുന്നു. മലയാളികളുടെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറിനൊപ്പം സോഷ്യൽ മീഡിയയിലൂടെ പ്രമുഖനായ താരം നജിമുദ്ദീൻ, ചലച്ചിത്ര താരം നീരജ ദാസ് എന്നിവരും വീഡിയോ ഗാനത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെ കൂടാതെ ഹരി നമ്പൂതിരി, രാധിക, ബേബി അമ്പാടി, ബേബി കാശി, മുഹമ്മദ് ഫർഹാൻ,മുഹമ്മദ് ഫൈസാൻ, ഫിദ ഫാസിൻ, എമിൽ,സിസ്സി മോൾ തുടങ്ങിയവരും ആൽബത്തിലുണ്ട്.

സംഗീത് ശ്രീകണ്ഠൻ ആണ് ആൽബത്തിന്‍റെ തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. തീയേറ്റർ സ്റ്റോറീസിന്‍റെ ബാനറിൽ നിർമിച്ച ഗാനത്തിന് സംഗീതസംവിധായകൻ ശ്യാം പ്രസദിന്‍റെ ശുദ്ധ സംഗീതം തന്നെയാണ് പ്രധാന ആകര്‍ഷണം. ഒപ്പം അഡ്വ. അനിൽകുമാറിന്‍റെ ലളിതമായ വരികളും.

ഡിഒപി: ബിമൽ കുമാർ, ക്രിയേറ്റിവ് ഹെഡ്: സതീഷ് തൻവി, എഡിറ്റർ: അരവിന്ദ് വാസുദേവ്, അസോ. ഡയറക്ടർ: അഖിൽ രാജ്, ആർട്ട്: ശ്യാം ലീല, മേക്കപ്പ്: മിഥുൻ, അനു, ഡിജിറ്റൽ മാർക്കറ്റിങ്: മാറ്റിനി പ്രൈം, ഡിസൈൻ: ശിഷ്യൻ.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ