ഒടിടി റിലിസീനൊരുങ്ങി ജീത്തു ജോസഫ് ചിത്രം 'മിറാഷ്'; എവിടെ കാണാം?
ലോകത്തെമ്പാടും ഏറെ ആരാധകരുള്ള ഴോണറാണ് ത്രില്ലർ. അത്തരത്തിൽ ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് മിറാഷ്. തിയെറ്ററിൽ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.
ഒക്റ്റോബർ 20ന് മിറാഷ് ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സോണി ലിവിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. തിയെറ്ററിൽ റിലീസ് ചെയ്ത് 32-ാം ദിവസമാണ് ചിത്രം ഒടിടിയിലെത്തുന്നത്.
തിയെറ്ററിൽ ചിത്രം കാണാൻ സാധിക്കാത്തവർക്ക് ഒടിടിയിൽ മികച്ച അനുഭവം നൽകുമെന്ന കാര‍്യം ഉറപ്പാണ്. ആസിഫ് ആലിക്കു പുറമെ അപർണ ബാലമുരളി, ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൾ, ഹന്ന റജി കോശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.