സ്‍ത്രൈണ ഭാവത്തില്‍ പരമ്പരാഗത സങ്കൽപം തിരുത്തിക്കുറിച്ച് മോഹൻലാലിന്‍റെ പുതിയ പരസ്യം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

 

screenshot image

Entertainment

സ്‍ത്രൈണ ഭാവത്തില്‍ പരമ്പരാഗത സങ്കൽപ്പം തിരുത്തിക്കുറിച്ച് മോഹൻലാലിന്‍റെ പുതിയ പരസ്യം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പതിവ് ആഭരണ പരസ്യങ്ങളിൽ നിന്ന് മാറി, കൂടുതൽ സൂക്ഷ്മവും നൂതനവുമായൊരു അവതരണമാണ് ഇതിൽ കാണാൻ കഴിയുന്നത്

മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ ഒരുക്കിയ പുതിയ പരസ്യമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് പരമ്പരാഗത സങ്കൽപം തിരുത്തിക്കുറിച്ചുകൊണ്ടുള്ള പരസ്യം വളരെ വേഗത്തിലാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്.

പതിവ് ആഭരണ പരസ്യങ്ങളിൽ നിന്ന് മാറി, കൂടുതൽ സൂക്ഷ്മവും നൂതനവുമായൊരു അവതരണമാണ് ഇതിൽ കാണാൻ കഴിയുന്നത്. പരമ്പരാഗതമായ പെണ്ണായാൽ പൊന്നു വേണം എന്ന സങ്കൽപ്പത്തിൽ നിന്നും മാറി ആഭരണങ്ങളണിഞ്ഞ് ഭാവതനിമയിലൂടെ ഭംഗി ആസ്വദിക്കുന്ന മോഹൻലാലാണ് പരസ്യത്തിലുള്ളത്. അദ്ദേഹത്തിന്‍റെ മുഖത്ത് വിരിയുന്ന ഭാവങ്ങളും പ്രകാശ് വർമയുടെ തനതായ സംവിധാന ശൈലിയും പരസ്യത്തെ വേറിട്ടതാക്കുന്നു.

പരസ്യം ഇറങ്ങിയതിനു പിന്നാലെ തന്നെ ആളുകളൊന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു. ഈ പരസ്യം ഒരു തവണ കണ്ട് നിർത്താനാവില്ലെന്ന് ചിലരും തീർച്ചയായും ഇത് രണ്ടു തവണയിലധികം ആളുകൾ കണ്ടിരിക്കുമെന്ന് മറ്റ് ചിലരും അഭിപ്രായപ്പെടുന്നു.

'മോഹൻലാൽ നിങ്ങളെന്തൊരു മനുഷ്യനാണ്. സ്ത്രൈണത ഇത്ര Pefect Scale ൽ ഒരു നടൻ അതും സെക്കന്‍റുകൾക്കുള്ളിൽ ഇത്ര ഗംഭീരമായി പകർന്നാടുന്നത് ഇതിനു മുൻപ് ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല. അതും ചായങ്ങളുടെയും ചമയങ്ങളുടെയും', 'എന്‍റമ്മോ ശരിക്കും അർദ്ധനാരീ തന്നെ.. എന്തൊരു ക്യാറക്ടർ ചേഞ്ച്‌.. ഈ മനുഷ്യൻ ശരിക്കുമൊരു അത്ഭുതം തന്നെ..' എന്നടക്കം വളരെ പോസിറ്റീവായ കമന്‍റുകളാൽ നിറയുകയാണ്.

ട്രാക്റ്റർ യാത്രയിൽ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ റിപ്പോർട്ട്

ഷാരൂഖിന് ചിത്രീകരണത്തിനിടെ പരുക്ക്

നിയമസഭ ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയ പരിധി; രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

കരുണാനിധിയുടെ മൂത്ത മകൻ മുത്തു അന്തരിച്ചു

യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി; രണ്ടുപേർ പിടിയിൽ