മോഹൻലാൽ

 

File image

Entertainment

മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന ആദ്യ മലയാളിയാണ് മോഹൻലാൽ.

ന്യൂഡൽഹി: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്‍റെ പ്രിയപ്പെട്ട മോഹൻലാലിന്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സർക്കാരിന്‍റെ 2023ലെ പുരസ്കാരത്തിനാണ് മോഹൻലാൽ അർഹനായിരിക്കുന്നത്.

സെപ്റ്റംബർ 23 ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ അവാർഡായാണ് ഫാൽക്കെ പുരസ്കാരം കണക്കാക്കപ്പെടുന്നത്.

അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന ആദ്യ മലയാളിയാണ് മോഹൻലാൽ. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് കേന്ദ്ര സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.

''മോഹൻലാലിന്‍റെ ശ്രദ്ധേയമായ സിനിമാ യാത്ര, തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾക്കാണ് ആദരവ്. അദ്ദേഹത്തിന്‍റെ സമാനതകളില്ലാത്ത കഴിവ്, വൈദഗ്ധ്യം, അക്ഷീണ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ഒരു സുവർണ നേട്ടമാണ്''- വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എക്സിൽ കുറിച്ചു.

മോഹൻലാൽ മികവിന്‍റെയും വൈവിധ്യത്തിന്‍റെയും പ്രതീകമെന്ന് പ്രധാനമന്ത്രി; നാടിനാകെ അഭിമാനമെന്ന് മുഖ്യമന്ത്രി

ആഗോള അയ്യപ്പ സംഗമം; പ്രസംഗിക്കാൻ ക്ഷണം വൈകിയതിൽ തമിഴ്നാട് മന്ത്രിക്ക് അതൃപ്തി

''അയ്യപ്പ സംഗമം സമ്പൂർണ പരാജയം, ഭക്തജനങ്ങൾ സംഗമത്തെ തള്ളി''; രമേശ് ചെന്നിത്തല

''ലാൽ, നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്'': മമ്മൂട്ടി

സിനിമാ ചിത്രീകരണത്തിനിടെ അപകടം; നടൻ ജോജു ജോർജ് അടക്കം 4 പേർക്ക് പരുക്ക്