അർജന്‍റീനയുടെ മത്സരം കാണാനെത്തിയ മോഹൻലാൽ

 
Entertainment

മെസിയെ കാണാൻ എത്തി മോഹൻലാൽ; അർജന്‍റീനയുടെ മത്സരം ഫോണിൽ പകർത്തി താരം, വിഡിയോ

അർജന്‍റീന സ്വിറ്റ്സർലൻഡ് മത്സരം കാണാനാണ് താരം എത്തിയത്

ലോകകപ്പ് മത്സരം കാണാനെത്തിയ മോഹൻലാലിന്‍റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അർജന്‍റീന സ്വിറ്റ്സർലൻഡ് മത്സരം കാണാനാണ് താരം എത്തിയത്. മത്സരം തന്‍റെ ഫോണിൽ പകർത്തുന്ന മോഹൻലാലിന്‍റെ വിഡിയോ ആണ് പുറത്തുവന്നത്.

നടനും സംവിധായകനുമായ ആര്യൻ ഗിരിജ വല്ലഭനാണ് മോഹൻലാലിന്‍റെ വിഡിയോ പങ്കുവച്ചത്. ഒരു ഐക്കോണിക് കാഴ്ച. സ്വിറ്റ്സർലൻഡിന് എതിരായ അർജന്‍റീനയുടെ മത്സരത്തിന് സാക്ഷിയാകാൻ ഗാലറിയിൽ ലാലേട്ടൻ. ഒരു ഇതിഹാസം മറ്റൊരു ഇതിഹാസത്തെ കാണാൻ എത്തിയ നിമിഷം.- എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ജേക്കബ് ബാബു പകർത്തിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുക‍യാണ്.

അർജന്‍റീനയുടെ ജേഴ്സി അണിഞ്ഞ് തലയിൽ തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മോഹൻലാലിനെ കാണുന്നത്. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന് മത്സരം കാണാൻ പ്രൈവറ്റ് ജെറ്റിലാണ് താരം എത്തിയത്. ഇതിന്‍റെ ചിത്രങ്ങളും വൈറലാകുന്നുണ്ട്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തുന്നത്. സിനിമയിലെ ഗോട്ട് ഫുട്ബോളിലെ ഗോട്ടിനെ കാണാൻ എത്തുന്നു എന്നായിരുന്നു ആരാധകരുടെ കമന്‍റ്.

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ