Entertainment

അണ്ടർകവർ ഏജന്‍റായ വീട്ടമ്മയായി രാധിക ആപ്തെ: മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന്

സ്ത്രീ സ്വന്തം കരുത്ത് തിരിച്ചറിയുന്ന കഥ കൂടിയാണ് മിസിസ് അണ്ടർകവർ പറയുന്നത്

രാധിക ആപ്തെ കരിയറിലെ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും. സീ5 ലൂടെയാണു ചിത്രം പ്രദർശനത്തിനെത്തുക. അണ്ടർകവർ ഏജന്‍റായ വീട്ടമ്മയുടെ വേഷത്തിലാണു രാധിക ആപ്തെ ചിത്രത്തിലെത്തുന്നത്.

അനുശ്രീ മേത്ത രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സുമിത് വ്യാസ, രാജേഷ് ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കഥ കേട്ടപ്പോൾത്തന്നെ ചിത്രവുമായി സഹകരിക്കാൻ ഉറപ്പിക്കുകയായിരുന്നെന്നു രാധിക ആപ്തെ. സ്ത്രീ സ്വന്തം കരുത്ത് തിരിച്ചറിയുന്ന കഥ കൂടിയാണ് മിസിസ് അണ്ടർകവർ പറയുന്നത്. ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ വളരെ രസകരമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്, രാധിക ആപ്തെ പറയുന്നത്.

ജാദുഗർ ഫിലിംസ്, നൈറ്റ് സ്കൈ എന്നിവയുടെ സഹകരണത്തോടെ ബിഫോർ യു മോഷൻ പിക്ചേഴ്സാണു ചിത്രം നിർമിച്ചിരിക്കുന്നത്.

മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ