വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമയുടെ സ്മരണാർഥം ഒരുക്കിയ മ്യൂസിക്കൽ ആൽബം 'പ്രണാമം' പ്രകാശിതമായി

 
Entertainment

വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമയുടെ സ്മരണാർഥം ഒരുക്കിയ മ്യൂസിക്കൽ ആൽബം 'പ്രണാമം' പ്രകാശിതമായി|Video

ആ മഹാനായ കലാകാരന്‍റെ ജീവിത നിമിഷങ്ങളെ മിഴിവാർന്ന ക്യാൻവാസിലേക്കെന്നപോലെ ഒപ്പിയെടുത്തിരിക്കുന്നു ഛായാ ഗ്രാഹകൻ അയ്യപ്പൻ

സൂര്യാംശു ക്രിയേഷൻസിന്‍റെ ബാനറിൽ വി.കെ. കൃഷ്ണകുമാർ നിർമിച്ച് പ്രശസ്ത ചിത്രകാരൻ എസ്.എൻ. ശ്രീപ്രകാശ് സംവിധാനം ചെയ്ത "പ്രണാമം" എന്ന മ്യൂസിക്കൽ ആൽബം പ്രസിദ്ധ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പ്രകാശനം ചെയ്തു.

‌ഭാരതീയ ചിത്രകലയുടെ കുലഗുരുവും വിശ്വോത്തര കലാകാരനുമായ രാജാ രവിവർമയുടെ ജീവിതത്തെ ആസ്പദമാക്കി, മണ്മറഞ്ഞു പോയ ആ മഹാ പ്രതിഭയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് മായാ കെ. വർമ എഴുതിയ വരികൾക്ക് സംഗീതജ്ഞൻ കിളിമാനൂർ രാമവർമ തമ്പുരാൻ സംഗീതം നൽകി ആലപിച്ചിരിക്കുന്നു. ആ മഹാനായ കലാകാരന്‍റെ ജീവിത നിമിഷങ്ങളെ മിഴിവാർന്ന ക്യാൻവാസിലേക്കെന്നപോലെ ഒപ്പിയെടുത്തിരിക്കുന്നു ഛായാ ഗ്രാഹകൻ അയ്യപ്പൻ. സപ്ത വർണ്ണങ്ങൾ ചാലിച്ചെഴുതിയ ഒരു മനോഹര ചിത്രം പോലെ പ്രേക്ഷക മനസ്സിലേക്ക് കയറിക്കൂടുന്ന ഈ സംഗീത ശിൽപ്പത്തിന്‍റെ ആദ്യ പ്രദർശനം രാജാ രവിവർമയുടെ 177-ാം ജന്മ ദിനത്തോടനുബന്ധിച്ച് കിളിമാനൂർ കൊട്ടാരത്തിൽ നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ വച്ചു നടന്നു.

ഈ ദൃശ്യ കാവ്യത്തിൽ കിളിമാനൂർ രാമവർമ തമ്പുരാൻ, മായാ കെ. വർമ, വി.കെ. കൃഷ്ണകുമാർ, കല്ലറ മുരളി, മാസ്റ്റർ അക്ഷിത് എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രാജാ രവിവർമയുടെ ജനനവും കിളിമാനൂർ കൊട്ടാരത്തിലെ അന്ത്യനിമിഷങ്ങളും കൂടാതെ, ചിത്രശാലയിലും കൊട്ടാരക്കെട്ടിലും ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന മഹാനായ ചിത്രകാരന്‍റെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിന്‍റെ പിൻ തലമുറക്കാരനും സംഗീതജ്ഞനുമായ കിളിമാനൂർ രാമവർമ തമ്പുരാന്‍റെ ഇരട്ട വേഷത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചരിത്ര പ്രസിദ്ധമായ കിളിമാനൂർ കൊട്ടാരത്തിന്‍റെ ശില്പസൗന്ദര്യവും കൊട്ടാര പരിസരത്തെ കാവുകളുടെ ഹരിതഭംഗിയും ഈ സംഗീതശിൽപ്പത്തെ ആസ്വാദ്യമായ ഒരു ദൃശ്യവിരുന്നാക്കി മാറ്റിയിരിക്കുന്നു.

ബാനർ- സൂര്യാംശു ക്രിയേഷൻസ്, നിർമാണം- വി.കെ. കൃഷ്ണകുമാർ, സംവിധാനം - എസ്.എൻ. ശ്രീപ്രകാശ്, ഛായാഗ്രഹണം എഡിറ്റിങ് - അയ്യപ്പൻ എൻ, ഗാനരചന - മായ കെ. വർമ, സംഗീതം, ആലാപനം - രാമവർമ തമ്പുരാൻ (കിളിമാനൂർ കൊട്ടാരം), മിക്സിങ്, മാസ്റ്ററിങ് - രാജീവ് ശിവ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), കല- എസ്.എൻ. ശ്രീപ്രകാശ്, ലിജിൻ സി. ബാബു, വിപിൻ വിജയകുമാർ, ചമയം - സിനിലാൽ, വിഷ്ണു, പ്രീതി,

‌കീബോർഡ് & റിഥം - രാജീവ് ശിവ, ഇലക്ട്രിക് ഗിറ്റാർ, അക്കോസ്റ്റിക് ഗിറ്റാർ, ബേയ്സ് ഗിറ്റാർ - സുധേന്ദു രാജ്, അസ്സോസിയേറ്റ് ക്യാമറ - പ്രജിത്ത്, സ്റ്റിൽസ് - അരുൺ വിശ്വൽ, ലൈറ്റ് യൂണിറ്റ് - എസിഎ ഫിലിംസ്, അരുൺലാൽ, അനീഷ്, വിവേക്, വിഷ്ണു, ഡ്രോൺ - രാഹുൽ കൃഷ്ണ, എഐ - യുഹബ് ഇസ്മയിൽ, വിഎഫ്എക്സ്- ജയൻ കീഴ്പേരൂർ, പോസ്റ്റർ ഡിസൈൻ- പ്രവീൺ ആറ്റിങ്ങൽ, പിആർഒ - അജയ് തുണ്ടത്തിൽ

തമിഴ്നാട്ടിൽ ഹിന്ദി പാട്ടുകൾ ഉൾപ്പെടെ നിരോധിക്കാൻ നീക്കം

ആറന്മുള വള്ളസദ്യ: ആചാര ലംഘനം നടന്നിട്ടില്ലെന്ന് മന്ത്രി, ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ. സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

മഹാരാഷ്ട്രയെ എറിഞ്ഞൊതുക്കി കേരളം; ചെറുത്തു നിന്നത് ജലജും ഋതുരാജും മാത്രം

വിഷാദ രോഗത്തെ നിസാരവത്കരിച്ചു; നടി കൃഷ്ണപ്രഭക്കെതിരേ മുഖ‍്യമന്ത്രിക്ക് പരാതി