.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

നയൻതാര

 
Entertainment

'ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കരുതേ'; ആരാധകരോട് നയൻതാരയുടെ അഭ്യർഥന

മലയാളിയായ നയൻതാരയുടെ യഥാർഥ പേര് ഡയാന മറിയം കുര്യൻ എന്നാണ്

ന്യൂഡൽഹി: ലേഡി സൂപ്പർ‌ സ്റ്റാർ എന്നു വിളിക്കരുതേ എന്ന് ആരാധകരോട് അഭ്യർഥിച്ച തെന്നിന്ത്യൻ താരം നയൻതാര. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് താരം ആരാധകരോട് ഇക്കാര്യം പങ്കു വച്ചിരിക്കുന്നത്. നയൻതാര എന്നും നയൻതാര ആയിരിക്കും എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. നിങ്ങളിൽ നിരവധി പേർ എന്നെ സ്നേഹാധിക്യം മൂലം ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാറുണ്ട്. അത്രയും വിലയേറിയൊരു വിളിപ്പേര് എനിക്ക് നൽകിയതിൽ നിങ്ങളോടെനിക്ക് കടപ്പാടുണ്ട്. പക്ഷേ എന്നെ നയൻതാര എന്നു വിളിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. കാരണം ആ പേരാണ് എന്‍റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നത്.

ഒരു അഭിനേത്രി എന്നതിലപ്പുറം ഒരു വ്യക്തി എന്ന നിലയിൽ എന്നെ പ്രതിനിധീകരിക്കുന്നത് ആ പേരാണ്. വിളിപ്പേരുകളും വിശേഷണങ്ങളും അമൂല്യമാണ്. പക്ഷേ ചിലപ്പോഴെല്ലാം അത്തരം വിളിപ്പേരുകൾ നമ്മെ ജോലിയിൽ നിന്നും കലയിൽ നിന്നും പ്രേക്ഷകരുമായുള്ള ബോണ്ടിങ്ങിൽ നിന്നുമെല്ലാം അകറ്റിയേക്കും. സ്നേഹത്തിന്‍റെ ഭാഷയാണ് എല്ലാവരെയും പരിധികൾക്കപ്പുറം ഒരുമിപ്പിക്കുന്നത്. ഭാവിയിൽ എന്തു സംഭവിക്കുമെന്ന് നമുക്കാർക്കും അറിയില്ലയെന്നിരിക്കേ എനിക്കു ലഭിക്കുന്ന പിന്തുണയ്ക്ക് മങ്ങലേൽക്കുന്നില്ല എന്നതിൽ ഞാൻ സന്തോഷിക്കുന്നു.ഇനിയും നിങ്ങളെ സന്തോഷിപ്പിക്കുന്നതിനായി കഠിനാധ്വാനം ചെയ്യും. സിനിമയാണ് നമ്മെയെല്ലാം ഒരുമിപ്പിച്ച് നിർത്തുന്നത്. അതു കൊണ്ട് സ്നേഹത്തോടെയും ബഹുമാനത്തോടെയും നന്ദിയോടെയും സിനിമയെ ഒരുമിച്ച് ആഘോഷിക്കാം എന്നാണ് നയൻസ് കുറിച്ചിരിക്കുന്നത്.

കമൽ ഹാസൻ, അജിത്ത്, ജയം രവി എന്നിവർക്കു ശേഷം വിളിപ്പേര് സ്വന്തമാക്കിയ തെന്നിന്ത്യൻതാരമാണ് നയൻതാര. മലയാളിയായ നയൻതാരയുടെ യഥാർഥ പേര് ഡയാന മറിയം കുര്യൻ എന്നാണ്. മനസിനക്കരെ എന്ന മലയാളം സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നയൻതാര തെന്നിന്ത്യൻ സിനിമകളിലൂടെ സൂപ്പർസ്റ്റാറായി മാറുകയായിരുന്നു. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രം, പിരീഡ് ആക്ഷൻ സിനിമ റക്കായി, മൂക്കുത്തി അമ്മൻ 2 തുടങ്ങിയ ചിത്രങ്ങളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ

ഓപ്പറേഷൻ ഊർജ സുരക്ഷ; ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി