Entertainment

ഖുശിയും, ഖൂഫിയയും എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ആരാധകർ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളും സീരീസുകളുമാണ് ഒക്റ്റോബറിൽ വിവിധ ഒടിടികളിലൂടെ സ്ട്രീമിങ്ങിനൊരുങ്ങുന്നത്. വിജയ് ദേവരക്കൊണ്ടയും സാമന്തയും ഒരുമിക്കുന്ന റൊമാന്‍റിക് ചിത്രം ഖുശി, തബു പ്രധാന കഥാപാത്രമായി എത്തുന്ന ഖൂഫിയ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ട ചിത്രങ്ങൾ. ഇവയെക്കൂടാതെ ലോകി, മുംബൈ ഡയറീസ് തുടങ്ങിയ ഹിറ്റ് സീരീസുകളുടെ പുതിയ സീസണുകളും ഒക്റ്റോബറിൽ സ്ട്രീമിങ് ആരംഭിക്കും.

നെറ്റ്ഫ്ലിക്സ്

ഖുശി, സ്പൈഡർ മാൻ ( അക്രോസ് ദി സ്പൈഡർ വേൾഡ്, മീൻ ഗേൾസ്, എക്സോസിസ്റ്റ്: ദി ബിഗിന്നിങ് പവർ റേഞ്ചേഴ്സ് എന്നിവ ഒക്റ്റോബർ 1 നു റിലീസ് ചെയ്യും.

ബെച്കാം ഒക്റ്റോബർ 4നും ഖൂഫിയ, ലൂപിൽ പാർട്ട് 3, മിസ് ഷെട്ട മിസ്റ്റർപോളിഷെട്ടി എന്നിവ ഒക്റ്റോബർ 5നുമാണ് സ്ട്രീം ചെയ്തു തുടങ്ങുക

ഒക്റ്റോബർ 6ന് ബാലറീന, ഫെയർ പ്ലേ, ഇൻസിഡിയസ്: ദി റെഡ് ഡോർ എന്നിവയും ഒക്റ്റോബർ 7ന് സ്ട്രോങ് ഗേൾ നാം-സൂണും സ്ട്രീമിങ് ആരംഭിക്കും.

ആമസോൺ പ്രൈം

മുംബൈ ഡയറീസ് സീസൺ 2, ടോട്ടലി കില്ലർ, മേക് മി സ്ക്രീം: ഹാലോവിൻ സ്പെഷ്യൽ, ഡെസ്പറേറ്റ്ലി സീകിങ് സോൾമേറ്റ് എന്നിവ ഒക്റ്റോബർ 6 മുതൽ സ്ട്രീം ചെയ്യും. വൺ ഷോട്ട് ഓവർ ടൈം എലൈറ്റ് ഒക്റ്റോബർ 9 മുതലും സ്ട്രീമിങ്ങിലുണ്ടായിരിക്കും.

ഡിസ്നി ഹോട്സ്റ്റാർ

ഹോട്സ്റ്റാറിൽ ഒക്ടോബർ 4ന് ഹോണ്ടഡ് മാൻഷൻ സ്ട്രീമിങ് ആരംഭിക്കും. ലോകി സീസൺ 2 ഒക്റ്റോബർ 6 മുതലാണ് സ്ട്രീം ചെയ്യുക.

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം; 17 കാരനെ കാണാതായി

ഹേമന്ത് സോറന് തിരിച്ചടി; ജാമ്യ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി

മുതലപ്പൊഴി; സർക്കാർ റിപ്പോർട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ

മഞ്ഞപ്പിത്തം പടരുന്നു: ജല അഥോറിറ്റി പ്രതിക്കൂട്ടിൽ

ദേശീയപാതയിലെ 5 പാലങ്ങളുടെ നിർമാണ തകരാ‌ർ പരിശോധിക്കുന്നു