സുധിപുരാണം ഒടിടിയിൽ.

 
Entertainment

ഒടിടിയിൽ ട്രെൻഡിങ്ങായി 'സുധിപുരാണം'

എഫ്ജിഎഫ്എം ബാനറിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ‘സുധിപുരാണം’ എബിസി ടാക്കീസ് ഒടിടിയിൽ ഉയർന്ന ക്യുറേറ്റർ റേറ്റിങ്ങോടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു

Entertainment Desk

എസ്.എസ്. ജിഷ്ണു ദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'സുധിപുരാണം' എന്ന സിനിമ എബിസി ടാക്കീസ് (ABC talkies) ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. എഫ്ജിഎഫ്എം (ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ്) ബാനറിൽ പുറത്തിറങ്ങുന്ന ആദ്യ സിനിമയാണിത്.

സിനിമാ സംവിധാനം എന്ന ആഗ്രഹത്തിൽ നടക്കുന്ന സുധീഷ് രവീന്ദ്രൻ എന്ന ചെറുപ്പക്കാരൻ അവന്‍റെ കഴിവിനെക്കാൾ അന്ധമായ ചില വിശ്വാസങ്ങളിൽ അകപ്പെടുന്നു. എത്രയും വേഗം പ്രസിദ്ധനാകണം എന്ന ആഗ്രഹത്തിൽ ഒരു മന്ത്രവാദിയുടെ സഹായത്തോടെ ചാത്തന്‍റെ പ്രതിമ സ്വന്തമാക്കുന്നതും തുടർന്ന് അവന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

അന്ധവിശ്വാസങ്ങളെ ശക്തമായി വിമർശിക്കുന്ന ഒരു സിനിമ കൂടിയാണ് സുധിപുരാണം. ഈ സിനിമ എ ബി സി ടാക്കീസിൽ 5-ൽ 4.2 ക്യുറേറ്റർ റേറ്റിങ്ങോടെ ഇപ്പോൾ ട്രെൻഡിങ് ആണ്.

കോമഡി സറ്റയർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ അഭിഷേക് ശ്രീകുമാർ നായകനായി എത്തുന്നു. എഫ്ജിഎഫ്എം സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന നിരവധി അഭിനേതാക്കക്കളും ചിത്രത്തിൽ അണിനിരക്കുന്നു. സൈലൻ തിമതിയോസ്, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത അനിൽ, വരദ, രാജൻ ഉമ്മനൂർ, ബിജി ജോയ്, വിനീത് കോട്ടയം, ബാബു ശാന്തിവിള, അഡ്വ. ജോയ് തോമസ്, വസന്തകുമാരി, വിബിൽ രാജ്, ശിവാത്മിക, ഗാമി, അക്ഷയ്, സിദ്ദിഖ് കുഴൽമന്നം, ബാബു സ്റ്റീഫൻ, വിൽഫ്രഡ് എന്നിവർക്കൊപ്പം പാരനോർമൽ പ്രൊജക്റ്റ്, റോട്ടൻ സൊസൈറ്റി എന്നീ സിനിമകളിലൂടെ പ്രസിദ്ധരായ പ്രിൻസ് ജോൺസൺ, രമേശ് ആറ്റുകാൽ, അരുൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിച്ചേരുന്നു.

സുധിപുരാണം.

സിനിമയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ദിപിൻ എ.വി. പശ്ചാത്തല സംഗീതം ദേവസംഗീത്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ജിഷ്ണു ദേവ് തന്നെയാണ്. പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ്, പിആർഒ അജയ് തുണ്ടത്തിൽ.

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അന്വേഷണത്തിന് പ്രത‍്യേക സംഘം

റസ്റ്ററന്‍റുകളെ ഒരു കുടക്കീഴിലാക്കുന്നതു പരിഗണിക്കും: കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ

ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി

'കുറച്ചെങ്കിലും വിവരമുണ്ടെങ്കിൽ വിവരദോഷികൾ എന്നെങ്കിലും വിളിക്കാമായിരുന്നു'; സർക്കാർ വരും മുൻപേ നടത്തിയ സമരത്തിന് വിമർശനം

'സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള ശ്രമം'; വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരേ മുഹമ്മദ് റിയാസ്