Entertainment

ചെന്തമിഴ് പുഷ്പം പോലെ പറഞ്ഞ് നിവിന്‍ പോളി: ഏഴ് കടല്‍ ഏഴ് മലൈയുടെ ഡബ്ബിങ് പൂര്‍ത്തിയായി

പേരൻപിൽ പ്രധാനവേഷം അവതരിപ്പിച്ച അഞ്ജലിയാണ് നായിക

MV Desk

പുതിയ ചിത്രം ഏഴ് കടല്‍ ഏഴ് മലൈയില്‍ ചെന്തമിഴില്‍ പുഷ്പം പോലെ ഡബ് ചെയ്ത് നിവിന്‍ പോളി. റാം ആണു ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിന്‍റെ ഡബ്ബിങ് ചെന്നൈയില്‍ പൂര്‍ത്തിയായി. വിടുതലൈയിൽ നായകവേഷം സൂരി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്നതും ഏഴ് കടല്‍ ഏഴ് മലൈയെ സവിശേഷമാക്കുന്നു.

പേരൻപിൽ പ്രധാനവേഷം അവതരിപ്പിച്ച അഞ്ജലിയാണ് നായിക. സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജ. സുരേഷ് കാമാക്ഷിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്‍. കെ. ഏകാംബരനാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഉമേഷ് ജെ. കുമാര്‍, എഡിറ്റിങ്- മതി വി.എസ്, കൊറിയോഗ്രഫി- സാന്‍ഡി, മേയ്ക്കപ്പ്- പട്ടണം റഷീദ്.

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്