അശ്ലീല കമന്‍റ്; പൊലീസിൽ പരാതി നൽകി ഗോപീസുന്ദർ 
Entertainment

അശ്ലീല കമന്‍റ്; പൊലീസിൽ പരാതി നൽകി ഗോപീസുന്ദർ

കഴിഞ്ഞ ദിവസം ഈ കമന്‍റ് പങ്കുവെച്ച ഗോപീസുന്ദർ സ്വന്തം അമ്മയുടെ പേരിൽ അശ്ലീല കമന്‍റിട്ടതിലുള്ള മനോവിഷമം പങ്കുവെക്കുകയും ചെയ്തിരുന്നു.

ആലപ്പുഴ: നിരന്തരം സൈബർ അധിക്ഷേപം നേരിടുന്ന സംഗീത സംവിധായകൻ ഗോപീസുന്ദർ പൊലീസിൽ പരാതി നൽകി. ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്‍റിട്ടയാൾക്കെതിരെയാണ് ഗോപീസുന്ദർ സൈബർ പൊലീസിൽ പരാതി നൽകിയത്. ചിങ്ങം ഒന്നിന് കേരളീയ വേഷത്തിലുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെ സുധി എസ് നായർ എന്ന എക്കൗണ്ടിൽ നിന്നാണ് അശ്ലീല കമന്‍റ് വന്നത്.

കഴിഞ്ഞ ദിവസം ഈ കമന്‍റ് പങ്കുവെച്ച ഗോപീസുന്ദർ സ്വന്തം അമ്മയുടെ പേരിൽ അശ്ലീല കമന്‍റിട്ടതിലുള്ള മനോവിഷമം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. "ഇനി നമുക്ക് സപ്‌താഹം വായിക്കാം' എന്ന അടിക്കുറിപ്പോടെപരാതിയുടെ പകർപ്പ് ഗോപീസുന്ദർ പങ്കുവെച്ചു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്