Entertainment

പഠാൻ 1000 കോടി ക്ലബ്ബിൽ

ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ചിത്രമാണു ഷാരൂഖ് ഖാൻ നായകനായ പത്താൻ

MV Desk

റെക്കോഡുകൾ ഭേദിച്ചു ജൈത്രയാത്ര തുടർന്ന പത്താൻ ആയിരം കോടി ക്ലബ്ബിൽ. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ചിത്രമാണു ഷാരൂഖ് ഖാൻ നായകനായ പത്താൻ. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ പത്താന്‍റെ സ്വീകാര്യത കുറഞ്ഞിട്ടില്ല. ഇപ്പോഴും തിയെറ്ററുകളിൽ നിറഞ്ഞോടുകയാണ്.

ജനുവരി ഇരുപത്തഞ്ചിനാണു ചിത്രം തിയെറ്ററുകളിലെത്തിയത്. ബോളിവുഡിലെ കിങ് ഖാന്‍റെ സ്‌പൈ ആക്ഷന്‍ ത്രില്ലറിലെ നായിക ദീപിക പദുക്കോണും, പ്രതിനായക വേഷത്തിൽ ജോൺ എബ്രഹാമുമാണ്. യഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു സിദ്ധാര്‍ഥ് ആനന്ദ്. ഹിന്ദിയെക്കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

ദംഗല്‍, ബാഹുബലി 2, ആര്‍ആര്‍ആര്‍, കെജിഎഫ് 2 എന്നീ ചിത്രങ്ങളാണു നേരത്തെ ആയിരം കോടി ക്ലബ്ബ് എന്ന നേട്ടം കൈവരിച്ചിട്ടുള്ളത്.

കഥപറയാൻ ഇനി ശ്രീനിയില്ല; ഔദ്യോഗിക ബഹുമതിയോടെ വിടചൊല്ലി മലയാളക്കര

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു; മക്കൾ അറസ്റ്റിൽ

മൂന്നാം ടെസ്റ്റും ഇങ്ങെടുത്തു, ആഷസ് പരമ്പര ഉറപ്പിച്ച് ഓസ്ട്രേലിയ

തുടർച്ചയായി 30 വർഷം പഞ്ചായത്തംഗം, ഏഴാമതും വിജയിച്ചു; സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മരണം

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്