ലക്ഷ്മിപ്രിയ, അൻസിബ ഹസൻ, ശ്വേത മേനോൻ

 
Entertainment

നടി അൻസിബയുടെ പരാതിയിൽ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അൻസിബയ്ക്ക് തുടർനടപടികൾക്കായി കോടതിയെ സമീപിക്കാമെന്നാണ് പൊലീസ് മറുപടി നൽകിയിരിക്കുന്നത്

Aswin AM

കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടിമാരായ ശ്വേത മേനോൻ, ലക്ഷ്മി പ്രിയ എന്നിവർക്കെതിരേ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്. ഇക്കാര‍്യം അറിയിച്ച് അൻസിബയ്ക്ക് പൊലീസ് മറുപടി നൽകി.

ലക്ഷ്മിപ്രിയയുടെ യൂട‍്യൂബിലെ അഭിമുഖം അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസ് പരിശോധിച്ചതായും എന്നാൽ കേസെടുക്കാൻ പറ്റുന്ന തരത്തിലുള്ള കുറ്റങ്ങളൊന്നും അതിൽ നിന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

അൻസിബയ്ക്ക് തുടർനടപടികൾക്കായി കോടതിയെ സമീപിക്കാമെന്നും പൊലീസ് മറുപടിയിൽ വ‍്യക്തമാക്കി. യൂട‍്യൂബ് ചാനലിലൂടെയും സോഷ‍്യൽ മീഡിയയിലൂടെയും അപകീർത്തിപരവും അശ്ലീല പ്രചരണങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ പൊലീസിനെ സമീപിച്ചിരുന്നത്.

Get updates on WhatsApp

തന്നെ വ‍്യക്തിഹത‍്യ ചെയ്യാൻ ശ്വേതാ മേനോനും ഗൂഢാലോചന നടത്തിയെന്നും അൻസിബ നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 9ന് കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്‍റെ മറുപടി.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ