എമ്പുരാനിൽ 24 വെട്ട്; സുരേഷ് ഗോപിക്കുള്ള 'നന്ദി' വെട്ടി, വില്ലന്‍റെ പേരും മാറ്റി

 
Entertainment

എമ്പുരാനിൽ 24 വെട്ട്; സുരേഷ് ഗോപിക്കുള്ള 'നന്ദി' വെട്ടി, വില്ലന്‍റെ പേരും മാറ്റി

വില്ലന്‍റെ പേര് ബജ്‌രംഗി എന്നതിനു പകരം ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എമ്പുരാനിൽ 24 ഭാഗങ്ങൾ വെട്ടിയതായി റിപ്പോർട്ട്. റീ എഡിറ്റിങ്ങിന്‍റെ സെൻസർ രേഖയിലാണ് ഇക്കാര്യമുള്ളത്. 17 ഭാഗങ്ങൾ വെട്ടുമെന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ. ചിത്രത്തിലെ വില്ലന്‍റെ പേര് ബജ്‌രംഗി എന്നതിനു പകരം ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട് . അതു പോലെ തന്നെ നന്ദി പറഞ്ഞു കൊണ്ടുള്ള കാർഡിൽ നിന്ന് എംപി സുരേഷ് ഗോപിയുടെ പേരും വെട്ടി മാറ്റി.

തന്‍റെ പേര് കാർഡിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. പുതിയ വേർഷൻ ചൊവ്വാഴ്ച വൈകിട്ടോടെ പ്രദർശനത്തിനെത്തിയേക്കും.

സിനിമയുടെ തുടക്ക ഭാഗത്തിലുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങൾ ഒഴിവാക്കും. സിനിമയിൽ എൻഐഎയെക്കുറിച്ചുള്ള പരാമർശവും ഒഴിവാക്കിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video

"അപമാനകരം"; പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നതിൽ ആനന്ദ് പട്‌വർധൻ

കർശന നടപടി സ്വീകരിക്കണം; നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ കെപിസിസി

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി