മുംബൈ: തിയറ്ററിൽ ഭൂരിഭാഗം പേർക്കും ചുമയും ഛർദിയും അസ്വസ്ഥതയും നേരിട്ടതിനെത്തുടർന്ന് അല്ലു അർജുന്‍റെ പുഷ്പ 2 പ്രദർശനം നിർത്തി വച്ചു. മുംബൈയിലെ ഗൈയ്റ്റി ഗാലക്സി തിയറ്ററിലാണ് സംഭവം. തിയറ്ററിൽ ആരോ എന്തോ വസ്തു സ്പ്രേ ചെയ്തുവെന്നും അതിനു ശേഷമാണ് എല്ലാവർക്കും അസ്വസ്ഥത തോന്നിത്തുടങ്ങിയതെന്നുമാണ് കാണികൾ ആരോപിക്കുന്നത്.
പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പ്രേക്ഷകർ ചുമ മൂലം ബുദ്ധിമുട്ടുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഡിസംബർ 5ന് റിലീസ് ചെയ്ത പുഷ്പ 2 നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്.