രാധിക ആപ്തെ

 
Entertainment

"പറയുന്നതെന്തും അനുസരിക്കുന്നതല്ല സ്നേഹം, മറ്റൊരാൾക്കുവേണ്ടി സ്വന്തം സന്തോഷം മാറ്റി വയ്ക്കരുത്''; രാധിക ആപ്തെ

സ്വന്തം സന്തോഷം വേണ്ടെന്നുവെക്കുന്നത് പ്രണയമല്ലെന്നും അത്തരം കഥാപാത്രങ്ങളെ മഹത്വവത്ക്കരിക്കരുതെന്നും രാധിക പറയുന്നു

Namitha Mohanan

ഇന്ത്യൻ സിനിമയിലെ മികച്ച അഭിയത്രിമാരിൽ ഒരാളാണ് രാധിക ആപ്‌തെ. ഇപ്പോഴിതാ സിനിമയിലുള്ള വയലൻസ് രംഗങ്ങളെയും, ടോക്സിക് റിലേഷൻഷിപ്പുകളെ കുറിച്ചതും സംസാരിക്കുകയാണ് താരം. തന്‍റെ പുതിയ സിനിമയായ സാലി മൊഹബത്ത് എന്ന സിനിമയെ മുൻനിർത്തിയായിരുന്നു രാധികയുടെ വിമർശനം.

'ഭർത്താവ് പറയുന്നതെന്തും അതേപടി അനുസരിക്കുന്നത് സ്നേഹമല്ലെന്നും, അനുസരണ എന്നത് അധികാരവും നിയന്ത്രണവുമാണെന്നുമാണ് രാധിക പറയുന്നു. അത് പ്രണയമാണെന്ന് തെറ്റുദ്ധരിക്കരുത്. പങ്കാളിയ്ക്ക് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ചെയ്യുന്ന കുറ്റകൃത്യത്തെ ഗ്ലോറിഫൈ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇവിടെയാണ് നമ്മുടെ കാഴ്ചപ്പാടുകള്‍ തെറ്റുന്നത്.

ഇവിടെയത് സംഭവിക്കുന്നത് തുടര്‍ച്ചയായി മോശമായി പെരുമാറുന്നിടത്തു നിന്നുമാണ്. നമ്മുടെ സംസ്‌കാരത്തില്‍ ഈ പ്രവര്‍ത്തികളെല്ലാം സ്‌നേഹ പ്രകടനമായിട്ടാണ് കണക്കാക്കുക. നമ്മള്‍ അതിനെ പ്രണയം എന്ന് വിളിക്കും. പക്ഷെ മറ്റൊരാളെ സന്തോഷിപ്പിക്കാനായി നമ്മുടെ സന്തോഷത്തെ മാറ്റി വെക്കുന്നത് സ്‌നേഹമല്ല. അതിനെ പ്രണയം എനിക്ക് വിളിക്കാനാകില്ല." രാധിക ആപ്‌തെ പറയുന്നു.

തനിക്ക് വേണ്ടി മറ്റൊരാള്‍ അവരുടെ സന്തോഷത്തെ മാറ്റി വെക്കുമെന്ന് പ്രതീക്ഷിച്ചാല്‍ അത് സ്‌നേഹമല്ല. യഥാർത്ഥ സ്‌നേഹം മറ്റുള്ളവര്‍ സന്തോഷിക്കുന്നത് കാണുന്നതിലാണ്. അനുസരണ പ്രണയമല്ല. അത് അധികാരവും നിയന്ത്രണവും മാത്രമാണ്. അതിനെ പ്രണയം ബഹുമാനം എന്നൊക്കെ വിളിക്കുന്നത് കേട്ട് മടുത്തുവെന്നും ഇത് ഭയാനകമായ സാഹചര്യമാണെന്നും രാധിക പറയുന്നു. നമ്മള്‍ ഇത്തരം സിനിമകള്‍ ഉണ്ടാക്കുന്നതും ഇതുപോലുള്ള കഥകള്‍ പറയുന്നതും അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും താരം അഭിപ്രായപ്പെട്ടു.

കേരളത്തിന് റെയിൽവേയുടെ പുതുവർഷ സമ്മാനം; 15 സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്

മുഖ്യമന്ത്രിക്കെതിരേ ദീപിക ദിനപത്രം; ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയെന്ന വാദം തെറ്റ്

തൃശൂരിൽ വാഹനാപകടം; ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ക്രൂര പീഡനം; ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റിൽ

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 7 വയസുകാരി ഉൾപ്പെടെ 4 പേർ മരിച്ചു