രജനീകാന്ത്, വിജയ്

 
Entertainment

"ഞാൻ അത്ര ചീപ്പ് അല്ല, വിജയ്‌യോട് എനിക്ക് അസൂയ ഇല്ല": രജനീകാന്ത് | വിഡിയോ

ആദ്യത്തെ തെരഞ്ഞെടുപ്പിൽ തന്നെ വിജയിച്ച് വിജയ് മുഖ്യമന്ത്രിയെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് താരം പറയുന്നത്

ചെന്നൈ: വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് അസൂയയില്ലെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത് പറഞ്ഞത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയ്‌യുടെ മിന്നും വിജയത്തിനു പിന്നാലെ ഉയർ‌ന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു താരം. തെരഞ്ഞെടുപ്പിനു ശേഷം മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ രജനീകാന്ത് വീട്ടിൽ പോയി കണ്ടതിനു പിന്നാലെയാണ് താരത്തിനു നേരെ വിമർശനം രൂക്ഷമായത്. വിവാദങ്ങളോട് സംസാരിച്ചില്ലെങ്കിൽ അത് സത്യമാണെന്ന് ധരിക്കുമെന്നും അതുകൊണ്ടാണ് പത്രസമ്മേളനം വിളിച്ചതെന്നും താരം പറഞ്ഞു.

വിജ‍യ്‌യും താനും രണ്ട് തലമുറയിലുള്ളവരാണെന്നും പരസ്പരം മത്സരിക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നുമാണ് രജനീകാന്ത് പറഞ്ഞത്. ആദ്യത്തെ തെരഞ്ഞെടുപ്പിൽ തന്നെ വിജയിച്ച് വിജയ് മുഖ്യമന്ത്രിയെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് താരം പറയുന്നത്. മികച്ച വിജയമാണ് വിജയ് നേടിയതെന്നും അദ്ദേഹത്തിന്‍റെ കാര്യത്തിൽ സന്തുഷ്ടനാണെന്നും താരം കൂട്ടിച്ചേർത്തു. 2021ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നെന്നും രജനീകാന്ത് പറഞ്ഞു.

'അനാവശ്യമായി സംസാരിക്കാൻ രജനി വിലകുറഞ്ഞവനോ നിലവാരമില്ലാത്തവനോ ആയ വ്യക്തിയല്ല. വിജയ് മുഖ്യമന്ത്രിയാകുന്നുവെന്ന വാര്‍ത്ത ഞെട്ടിച്ചു. വിജയിച്ച ഉടനെ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഞാന്‍ രാഷ്ട്രീയത്തില്‍ ഇല്ല, പിന്നെന്തിനാണ് അദ്ദേഹത്തോട് അസൂയ തോന്നേണ്ടത്. ഒരുപക്ഷേ കമല്‍ ഹാസന്‍ മുഖ്യമന്ത്രിയാകുന്നെങ്കില്‍ എനിക്ക് അസൂയ വന്നേനെ'- ചിരിച്ചുകൊണ്ട് രജനീകാന്ത് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നശേഷം വിജയ്‌യെ അഭിനന്ദിച്ചില്ലെന്ന പ്രചരണവും അദ്ദേഹം തള്ളി. എക്സിലൂടെ താൻ വിജയ്‌ക്ക് ആശംസകൾ അറിയിച്ചിരുന്നു എന്നാണ് രജനീകാന്ത് പറയുന്നത്. സ്റ്റാലിന്‍റെ തോൽവിയിൽ തനിക്ക് സങ്കടമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. തങ്ങളുടെ സൗഹൃദം രാഷ്ട്രീയത്തിന് അപ്പുറമാണ് എന്നാണ് രജനീകാന്ത് പറഞ്ഞത്.

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പോളിറ്റ് ബ്യൂറോയിലും എതിർപ്പുണ്ടായിരുന്നു; വെളിപ്പെടുത്തി അംഗങ്ങൾ

സോനയുടേത് ആസൂത്രിത കൊലപാതകം? കാറിന്‍റെ വയറിങ്ങിനോ ഇന്ധനടാങ്കിനോ തകരാറില്ല; ദുരൂഹത ആരോപിച്ച് കുടുംബം

മെട്രോ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച് വയോധികൻ, ചോദ്യം ചെയ്ത് യുവതി; വിഡിയോ വൈറൽ

'കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയേക്കാം, ലീഗ് വർഗീയ കക്ഷിയല്ലെന്ന് ജി. സുധാകരൻ

വീണ്ടും എബോള ഭീതി, കോങ്കോയിൽ 80 മരണം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന