രൺവീർ സിങ്
ആദിത‍്യ ധറിന്‍റെ സംവിധാനത്തിൽ രൺവീർ സിങ് മുഖ‍്യവേഷത്തിൽ അഭിനയിച്ച് ഡിസംബർ അഞ്ചിന് തിയെറ്ററിലെത്തിയ ചിത്രമാണ് 'ധുരന്ധർ'. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന് പത്താം ദിനം പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫിസിൽ വൻ കളക്ഷനാണ് നേടാനായത്.
10 ദിവസംകൊണ്ട് 500 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ കളക്ഷൻ നേടിയത്. ഇതോടെ ഷാരൂഖ് ഖാന്‍റെ ഡങ്കി (470 കോടി), ഹൃതിക് റോഷന്‍റെ വാർ (449 കോടി), അല്ലു അർജുന്‍റെ പുഷ്പ (318 കോടി) എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫിസ് കളക്ഷൻ ധുരന്ധർ മറികടന്നു.
ഇതേ രീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ ഈ വർഷം ഇന്ത‍്യയിൽ പുറത്തിറങ്ങിയ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ധുരന്ധർ സ്വന്തമാക്കിയേക്കും. നിലവിൽ 518 കോടി രൂപ കളക്ഷൻ നേടിയ രജനികാന്ത് ചിത്രം കൂലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.