'40കാരന്‍റെ റൊമാൻസ് 20കാരിയോട്! രൺവീർ ശരിക്കും അങ്കിൾ തന്നെ'; വിമർശന ശരങ്ങളേറ്റ് ദുരന്ധർ|Video

 
Entertainment

'40കാരന്‍റെ റൊമാൻസ് 20കാരിയോട്! രൺവീർ ശരിക്കും അങ്കിൾ തന്നെ'; വിമർശന ശരങ്ങളേറ്റ് ദുരന്ധർ|Video

സാറ അർജുനാണ് ചിത്രത്തിലെ നായിക.

പുതിയ ചിത്രമായ ദുരന്ധറിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതിനു പിന്നാലെ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരേ രൂക്ഷമായ വിമർശനങ്ങളാണുയരുന്നത്. സിനിമയിലെ നായികയും നായകനും തമ്മിലുള്ള പ്രായവ്യത്യാസമാണ് പ്രേക്ഷകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ബാലനടിയായി ഇൻഡസ്ട്രിയിലെത്തിയ സാറ അർജുനാണ് ചിത്രത്തിലെ നായിക. നടൻ രാജ് അർജുന്‍റെ മകളായ സാറ ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും തെന്നിന്ത്യയിലും ഒരു പോലെ ആരാധകരെ സ്വന്തമാക്കിയിരുന്നു. 20 വയസുള്ള സാറ 40 വയസുള്ള രൺവീറിന്‍റെ നായിക‍യായാണ് എത്തുന്നത്. സിനിമയുടെ കഥയെക്കുറിച്ച് യാതൊരു വിധത്തിലുള്ള വിവരങ്ങളും പുറത്തു വന്നിട്ടില്ല.

എങ്കിൽ പോലും 40കാരന് ഇരുപതുകാരിയോട് റൊമാൻസ് എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം പടരുകയാണ്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളിൽ രൺവീർ ശരിക്കും അങ്കിളിനെപ്പോലെയുണ്ടെന്നാണ് വിമർശനം ഉയരുന്നത്. ഇത് ബോളിവുഡിൽ പതിവാണെന്നും ഒരു വിധം നായികമാരെല്ലാം അവരുടെ ടീനേജിൽ പത്തിരുപതു വയസിന്‍റെ വ്യത്യാസമുള്ള നായകന്മാർക്കൊപ്പമാണ് അഭിനയിച്ചിരുന്നതെന്നും ചിലർ പറയുന്നു.

ആദിത്യ ധർ ആണ് ദുരന്ധർ എഴുതി സംവിധാനം ചെയ്യുന്നതും നിർമിക്കുന്നതും. സഞ്ജയ് ദത്ത്, ആർ മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. യഥാർഥ കഥയ അടിസ്ഥാനമാക്കി രചിച്ചിരിക്കുന്ന സിനിമയിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടകനും സർജിക്കൽ സ്ട്രൈക്കുകളുടെ സൂത്രധാരനുമായ അജിത് ഡോവലായി മാധവൻ എത്തുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ