ഒരു കുടുംബത്തിന്‍റെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുന്ന പൊതുശല്യമായ വേലക്കാരന്‍റെ കഥ; രാപ്പകൽ വിക്കി പേജ് തിരുത്തി ട്രോളന്മാർ

 
Entertainment

ഒരു കുടുംബത്തിന്‍റെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുന്ന പൊതുശല്യമായ വേലക്കാരന്‍റെ കഥ; 'രാപ്പകൽ' വിക്കി പേജ് തിരുത്തി ട്രോളന്മാർ

ചിത്രത്തിലെ നായനകൻ വിജയരാഘവനാണെന്നും കുറിച്ചിട്ടുണ്ട്

Namitha Mohanan

മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു രാപ്പകൽ. മമ്മൂട്ടിക്കൊപ്പം ശാരദയും നയൻതാരയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവർക്ക് പുറമേ വിജയരാഘവൻ, ഗീതു മോഹൻദാസ്, ബാലചന്ദ്ര മേനോൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

സിനിമയുടെ റിലീസ് സമയത്ത് മമ്മൂട്ടിയുടെയും ശാദരയുടെയും റോളുകൾ പ്രശംസിക്കപ്പെട്ടെങ്കിലും പിന്നീട് സമൂഹമാധ്യമങ്ങൾ സജീവമായതോടെ മമ്മൂട്ടിയുടെ റോൾ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മമ്മൂട്ടിയുടെ കൃഷ്ണൻ കുട്ടി എന്ന കഥാപാത്രത്തിനെതിരേയാണ് ട്രോളുകൾ ഉയർന്നത്.

മമ്മൂട്ടിയുടെ കഥാപാത്രം സിനിമയിൽ മറ്റ് വ്യക്തികൾക്ക് പേഴ്‌സണൽ സ്പേസ് നൽകാത്ത ആളാണെന്നും എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്ന ആളാണെന്നും‌മായിരുന്നു വിമർശനങ്ങൾ ശക്തമായിരുന്നു.

ഇപ്പോഴിതാ വിക്കിപീഡിയ പേജിലും വിവരങ്ങൾ അത്തരത്തിൽ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. നായകന്‍റെ സ്ഥാനത്ത് നിന്ന് മമ്മൂട്ടിയുടെ പേര് ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല വിജയരാഘവനാണ് ചിത്രത്തിലെ നായകനെന്നും ചേർത്തിട്ടുണ്ട്.

"ഒരു വലിയ കുടുംബത്തിന്‍റെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുകയും പകരം ഊക്കു വാങ്ങുകയും ചെയ്യുന്ന ഒരു വീട്ടുവേലക്കാരന്‍റെ കഥയാണിത്. തറവാട് വീടിന്‍റെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുന്ന പൊതുമാലിന്യമായ ഉക്കു കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വാത്സല്യനിധിയായ അമ്മയുടെ വേഷത്തിൽ ശാരദയും വീട്ടുജോലിക്കാരിയായി നയൻതാരയും അഭിനയിക്കുന്നു. വിജയ രാഘവനാണ് ചിത്രത്തിലെ നായകൻ." എന്നാണ് വിക്കിപീഡിയയിൽ എഡിറ്റ് ചെയ്തിരിക്കുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ അത് പഴയ രീതിയിലേക്ക് തന്നെ മാറ്റി.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു