Entertainment

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി രവീണ ടണ്ടന്‍റെ മകള്‍ 

അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് രാഷയുടെ അരങ്ങേറ്റം

ബോളിവുഡിന്‍റെ അഭ്രപാളിയില്‍ നിരവധി താരപുത്രിമാര്‍ ചുവടുറപ്പിച്ചിട്ടുണ്ട്. ആ നിരയിലേക്ക് പുതിയൊരാള്‍ കൂടിയെത്തുന്നു. രവീണ ടണ്ടന്‍റെ മകള്‍ രാഷ തടാനി. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് രാഷയുടെ അരങ്ങേറ്റം. അജയ് ദേവ്ഗണിന്‍റെ അനന്തരവന്‍ അമന്‍ ദേവ്ഗണാണ് ചിത്രത്തിലെ നായകവേഷത്തിലെത്തുക. അമന്‍റെയും ആദ്യചിത്രമാണിത്.   

ആക്ഷന്‍ അഡ്വഞ്ചറായി ഒരുങ്ങുന്ന ചിത്രത്തിലാണ് പതിനേഴുകാരി രാഷ തുടക്കം കുറിക്കുന്നത്. ചിത്രത്തിനായുള്ള അഭിനയപരിശീലനങ്ങളും തുടങ്ങിക്കഴിഞ്ഞു. തായ്‌ക്കോണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റുള്ള രാഷയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം ഫോളോവേഴ്‌സുണ്ട്. അരങ്ങേറ്റ ചിത്രത്തില്‍ വളരെയധികം പ്രത്യേകതയുള്ള കഥാപാത്രത്തെയാണ് രാഷയുടേതെന്നു സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു. 

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍