.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്‍റായി രൺജി പണിക്കരെ തെരഞ്ഞെടുത്തു. ജിഎസ് വിജയൻ (ജന. സെക്രട്ടറി), ഷിബു ഗംഗാധരൻ (ട്രഷറർ), റാഫി, വിധു വിൻസെന്റ് (വൈസ് പ്രസിഡന്റുമാർ ) ബൈജുരാജ് ചേകവർ , അജയ് വാസുദേവ് (ജോ. സെക്രട്ടറിമാർ) സോഫിയ ജോസ് (കമ്മറ്റിയംഗം) എന്നിവരെയുംഎതിരില്ലാതെ തെരഞ്ഞെടുത്തു. കലൂർ റിന്യൂവൽ സെന്‍ററിൽ നടന്ന തെരെഞ്ഞെടുപ്പിൽ 398 പേർ വോട്ടു രേഖപ്പെടുത്തി .
സോഹൻ സീനുലാൽ, സലാം ബാപ്പു, ജൂഡ് ആന്തണി ജോസഫ് , ഷിബു പരമേശ്വരൻ, മനോജ് അരവിന്ദാക്ഷൻ, അനുരാജ് മനോഹർ, വി സി അഭിലാഷ് , ഗിരീഷ് ദാമോദർ, ജോജു റാഫേൽ , വിഷ്ണു മോഹനൻ, നിതിൻ എം എസ് , ടോം ഇമ്മട്ടി , വിജീഷ് സി ആർ , എന്നിവർ കമ്മിറ്റിയംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും പൊതുയോഗവും തിരഞ്ഞെടുപ്പും വലിയ വിജയമായതിൽ പ്രസിഡന്റ് രൺജി പണിക്കർ അംഗങ്ങളോട് നന്ദി അറിയിച്ചു .
ജോഷി , ഭദ്രൻ മാട്ടേൽ , സത്യൻ അന്തിക്കാട് , കെ മധു , ഷാജി കൈലാസ് , അൻവർ റഷീദ് , ബേസിൽ ജോസഫ് തുടങ്ങി എല്ലാ തലമുറയിലും ഉൾപ്പെട്ട സംവിധായകരുടെ സജീവമായ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പ് .