രേണു സുധി

 
Entertainment

"ഒറ്റയ്ക്ക് ജീവിച്ചു മടുത്തു, ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു"; കുറിപ്പുമായി രേണു സുധി

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രേണുവിന്‍റെ പ്രതികരണം

Namitha Mohanan

ഒറ്റയ്ക്ക് ജീവിച്ചു മടുത്തെന്ന് രേണു സുധി. തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രേണുവിന്‍റെ പ്രതികരണം. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ തന്നെ രേണു സുധിയുടെ ബന്ധങ്ങളെയും വിവാഹത്തെക്കുറിച്ചുമെല്ലാം ഗോസിപ്പുകൾ പതിവാണ്. ഇതിനിടെയാണ് താൻ വിവാഹിതയാവാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി രേണു സുധി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

"ഒറ്റയ്ക്ക് ജീവിച്ചു മടുത്തു. എന്നെയും എന്‍റെ മക്കളെയും മനസിലാക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു" - രേണു സുധി കുറിച്ചു.

മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള സുധി എന്നത് മാറ്റുമെന്ന് രേണു സുധി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഭാവിയിൽ തട്ടമിട്ട രേണുവിനെ കാണാൻ സാധിച്ചേക്കുമെന്നും കൂട്ടിച്ചേർത്തു. ഇത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിവാഹത്തെക്കുറിച്ചുള്ള രേണുവിന്‍റെ പ്രതികരണം.

ഇറാനിന്‍റെ പുതിയ നേതാവിനെ വധിക്കും; ഭീഷണിയുമായി ഇസ്രയേൽ

നിയമസഭാ തെരഞ്ഞെടുപ്പ്: തളിപ്പറമ്പിൽ പി.കെ. ശ‍്യാമള തന്നെ സ്ഥാനാർഥി, എതിർപ്പുകൾ തള്ളി സിപിഎം

ഐസിസി ടി20 റാങ്കിങ്: കുതിച്ചു കയറി സഞ്ജു

സീമാ വിനീത് ഉൾപ്പെടെ 15 ഓളം ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിൽ ചേർന്നു; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

ഭർത്താവിന്‍റെ ആവശ്യം തള്ളി; വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും