.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
"ശാന്തിവിള ദിനേശൻ അപ്പൂപ്പാ, തനിക്ക് നാണമില്ലേ എന്നെ തൈക്കിളവി എന്ന് വിളിക്കാൻ?ധൈര്യമുണ്ടെങ്കിൽ എന്‍റെ വിഡിയോ പുറത്തുവിടടോ"
സോഷ്യൽ മീഡിയയിലൂടെ തന്നെ അവഹേളിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരേ രൂക്ഷ വിമർശനവുമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. 34 വയസുള്ള തന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണമില്ലേ അപ്പൂപ്പാ എന്നാണ് ശാന്തിവിള ദിനേശിനോട് രേണു ചോദിച്ചത്. ദുബായിൽ താൻ വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വിഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശന്റെ ആരോപണത്തോട് രൂക്ഷ ഭാഷയിലായിരുന്നു രേണുവിന്‍റെ പ്രതികരണം. അങ്ങനെയൊരു വിഡിയോ കയ്യിലുണ്ടെങ്കിൽ അത് പുറത്തുവിടാൻ രേണു വെല്ലുവിളിച്ചു.
ശാന്തിവിള ദിനേശൻ അപ്പൂപ്പാ, കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ എന്നെ തൈക്കിളവി എന്ന് വിളിക്കാൻ? എടോ എനിക്ക് 34 വയസ്സേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണം ആകുന്നില്ലേ അപ്പൂപ്പാ നിങ്ങൾക്ക്. താൻ പറഞ്ഞല്ലോ ദുബായിൽ വസ്ത്രം ഇല്ലാതെ ഞാൻ നൃത്തം ചെയ്യുന്ന വിഡിയോ ആരോ തനിക്ക് അയച്ചു തന്നു എന്ന്. തനിക്ക് ധൈര്യം ഉണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയിൽ ഇടെടോ.’’-രേണു സുധി പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശ് രേണു സുധിയെ അധിക്ഷേപിച്ച് സംസാരിച്ചത്. ദുബായിലേക്ക് വേറെ പല പരിപാടികൾക്കും വേണ്ടിയാണ് രേണു പോവുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ ഒരു പെണ്ണ് ഇടയ്ക്ക് ദുബായിൽ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യും. ആ വിഡിയോ നേരിട്ട് കണ്ടതാണ് എന്നായിരുന്നു ശാന്തിവിള ദിനേശിന്‍റെ ആരോപണം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹം രേണുവിനെയാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു കമന്റുകൾ.