രേണു സുധി

 
Entertainment

''സുധിച്ചേട്ടന്‍റെ ഭാര‍്യ ആയിരിക്കുന്നിടത്തോളം അദ്ദേഹത്തിന്‍റെ പേര് ഉപയോഗിക്കാൻ അവകാശമുണ്ട്''; ട്രോളുകൾക്ക് മറുപടിയുമായി രേണു സുധി

സോഷ‍്യൽ മീഡിയയിൽ‌ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് രേണു സുധി

Aswin AM

സമൂഹമാധ‍്യമങ്ങളിൽ തനിക്കെതിരേ ഉയരുന്ന പരിഹാസങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര‍്യ രേണു സുധി. സുധിയുടെ പേര് തന്‍റെ പേരിനൊപ്പം ചേർത്തത് മാറ്റാൻ ആവശ‍്യപ്പെട്ട് നിരവധി വ്ലോഗേഴ്സ് വിഡിയോ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രേണു കഴിഞ്ഞ ദിവസം ഒരു വിഡിയോ പങ്കുവച്ചിരുന്നു.

സ്പെഷ‍്യൽ മാര‍്യേജ് ആക്റ്റ് പ്രകാരം നടന്ന തന്‍റെയും കൊല്ലം സുധിയുടെയും വിവാഹ സർട്ടിഫിക്കറ്റ് പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു വിഡിയോ. തന്‍റെ പേരിനൊപ്പം സുധി എന്ന് ചേർത്തതായിരുന്നു ചിലരുടെ പ്രശ്നമെന്നും അത് മാറ്റാനാണ് അവർ‌ പറയുന്നതെന്നും എന്നാൽ തന്‍റെ ഭർ‌ത്താവാണ് സുധിച്ചേട്ടൻ എന്നും രേണു പറയുന്നു.

സുധിച്ചേട്ടന്‍റെ ഭാര‍്യ ആയിരിക്കുന്നിടത്തോളം അദ്ദേഹത്തിന്‍റെ പേര് ഉപയോഗിക്കാൻ തനിക്ക് അവകാശമുണ്ടെന്നും അതിനാൽ കുറച്ചൊന്ന് അടങ്ങണമെന്ന് രേണു സുധി വിഡിയോയിൽ‌ പറഞ്ഞു. എന്നാൽ ഇതിനിടെ തന്‍റെ വിവാഹ സർട്ടിഫിക്കറ്റ് എടുത്ത് കാണിക്കുന്നതിനിടെ കൊല്ലം സുധിയുടെ പേരിനൊപ്പം ബ്രൈഡ് എന്നും രേണു സുധിയുടെ പേരിനൊപ്പം ഗ്രൂം എന്നുമാണ് പറഞ്ഞത്. ഇത് പിന്നീട് ട്രോളുകൾക്കിടയാക്കി. ഇതിലാണ് രേണു നിലവിൽ പ്രതികരണം നടത്തിയിരിക്കുന്നത്. നെഗറ്റീവ് പറയുന്നവർക്ക് ട്രോളാൻ ഇട്ടുകൊടുത്തതായിരുന്നു ഇതെന്നാണ് രേണു സുധി പറയുന്നത്.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍