ഇതാ രാംഗോപാൽ വർമയുടെ പുതിയ 'ക്രഷ്' 
Entertainment

ഇതാ രാംഗോപാൽ വർമയുടെ പുതിയ 'ക്രഷ്'

വ്യക്തികളോടുള്ള ആരാധന മാറിമാറി വരുമെങ്കിലും, രാംഗോപാൽ വർമയ്ക്ക് അധോലോകത്തോടുള്ള ആരാധന മാറ്റമില്ലാതെ തുടരുന്നതാണ്

VK SANJU

പ്രണയം, വിവാഹം തുടങ്ങിയ ആശ‍യങ്ങൾക്കും സങ്കൽപ്പങ്ങൾക്കും ഒക്കെ എതിരായ നിലപാടുകൾ പലവട്ടം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആളാണ് ബോളിവുഡിലെ സൂപ്പർ സംവിധായകൻ രാംഗോപാൽ വർമ. പല സമയത്തായി തനിക്ക് 'ക്രഷ്' തോന്നിയിട്ടുള്ളവരെക്കുറിച്ച് പരസ്യമായി സംസാരിക്കാനും അദ്ദേഹം തയാറായിട്ടുണ്ട്. അന്തരിച്ച ബോളിവുഡ് താരറാണി ശ്രീദേവി മുതൽ മലയാളി ഇൻസ്റ്റഗ്രാം മോഡൽ ശ്രീലക്ഷ്മി സതീഷ് വരെ അതിൽപ്പെടുന്നു.

വ്യക്തികളോടുള്ള ആരാധന മാറിമാറി വരുമെങ്കിലും, രാംഗോപാൽ വർമയ്ക്ക് അധോലോകത്തോടുള്ള ആരാധന മാറ്റമില്ലാതെ തുടരുന്നതാണ്. മുംബൈ അധോലോകമാണ് അദ്ദേഹത്തിന്‍റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തലം. അധോലോക കുറ്റവാളികൾക്ക് വീരപരിവേഷം നൽകുന്നതിലും, അവരുടെ മാനുഷിക വശം കാണിച്ച് ആരാധന വളർത്തുന്നതിലുമൊക്കെ ബോളിവുഡ് പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന ചലച്ചിത്രകാരനാണ് ആർജിവി.

ഇപ്പോഴിതാ രാംഗോപാൽ വർമ തന്‍റെ പുതിയ 'ക്രഷ്' വെളിപ്പെടുത്തിയിരിക്കുകയാണ്. അധോലോകത്തുനിന്നു തന്നെയാണ് ആൾ- പെണ്ണല്ല, ആണാണ്. പേര് ലോറൻസ് ബിഷ്ണോയ്!

സൽമാൻ ഖാനെ കൊല്ലാൻ ലോറൻസ് ബിഷ്ണോയ് സംഘം ക്വൊട്ടേഷൻ കൊടുത്തെന്ന കേസിൽ നവി മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ച ദിവസം തന്നെയാണ് രാംഗോപാൽ വർമയുടെ ബിഷ്ണോയ് ആരാധന വൈറലായിരിക്കുന്നതും.

ഇന്ത്യയിലെ ഏതു സിനിമാ നടനെക്കാളും മികച്ചതാണ് ലോറൻസ് ബിഷ്ണോയിയുടെ ലുക്ക് എന്ന ആർജിവിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലായിരിക്കുന്നത്. പലരും ഇതിനോട് പ്രതികരിച്ചിരിക്കുന്നത് അദ്ഭുതത്തോടെയാണ്. ആർജിവിയുടെ അടുത്ത സിനിമ ലോറൻസ് ബിഷ്ണോയിയെക്കുറിച്ച് ആയിരിക്കുമോ എന്നും പലരും ചോദിക്കുന്നു. ബിഷ്ണോയ് ജയലിൽ ആയതിനാൽ തത്കാലം അയാളെ നായകനാക്കി സിനിമയെടുക്കാൻ സാധിക്കില്ലെന്ന് ചിലർ ആശ്വാസവും പ്രകടിപ്പിക്കുന്നു.

തത്കാൽ ബുക്കിങ്ങിന് ഒടിപി നിർബന്ധം

പമ്പയിലും സന്നിധാനത്തും മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം

പരുക്ക് മാറിയ ഹാർദിക്കും പരുക്കുള്ള ഗില്ലും ടി20 ടീമിൽ

ക്ഷേമ പെൻഷൻ 2000 രൂപ; ഡിസംബർ 15 മുതൽ വിതരണം

"കോൺഗ്രസിൽ നിൽക്കാനുള്ള യോഗ‍്യത രാഹുലിന് നഷ്ടപ്പെട്ടു"; എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് വി.എം. സുധീരൻ