ചിത്രത്തിൽ നിന്ന്

 
Entertainment

'ഹിന്ദു മതത്തെ അപമാനിക്കുന്നു'; മോഹിനിയാട്ടവും നെറ്റ്ഫ്ലിക്സും നിരോധിക്കണമെന്ന് വലതുപക്ഷ ഹാന്‍റിലുകൾ

സനാതൻ കന്നഡ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വിമർശനം ഉയരുന്നത്

Aswin AM

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് സൈജു കുറുപ്പ് മുഖ‍്യ വേഷത്തിലെത്തി അടുത്തിടെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രമാണ് ഭരതനാട‍്യം 2: മോഹിനിയാട്ടം. ബോക്സ് ഓഫിസിൽ 50 കോടി കളക്ഷൻ വാരിയ ഡാർ‌ക്ക് ഹ‍്യൂമർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്.

എന്നാലിപ്പോൾ‌ ചിത്രം നിരോധിക്കണമെന്ന ആവശ‍്യവുമായി രംഗത്തെത്തിയിരിക്കുകയാണ് വലതുപക്ഷ സോഷ‍്യൽ‌ മീഡിയ ഹാന്‍റിലുകൾ. ഹിന്ദു മതത്തെ ചിത്രം അപമാനിക്കുന്നുവെന്നാണ് ആരോപണം.

സനാതൻ കന്നഡ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വിമർശനം ഉയരുന്നത്. ഹിന്ദു വിരുദ്ധ ഉള്ളടക്കങ്ങൾ ആവർത്തിച്ച് അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സും നിരോധിക്കണമെന്നും ഇവർ പറ‍യുന്നു. ഇത്തരം ചിത്രങ്ങൾ നിർമിക്കുന്ന മല‍യാള ചലചിത്ര വ‍്യവസായത്തെയും ബഹിഷ്കരിക്കണമെന്നും വിമർശനം ഉണ്ട്.

ഹിന്ദൂയിസത്തിനെതിരായ വിലകുറഞ്ഞ ആക്രമണമാണ് ഈ ചിത്രമെന്നും അതിന് ഉദാഹരണമാണ് ഭഗവാൻ ശ്രീരാമന് പ്രസാദമായി മോരും മിക്സചറും നൽകുന്ന രംഗമെന്നും ഇത് ആക്ഷേപഹാസ‍്യമല്ല വിശ്വാസത്തെ മനഃപൂർവം അപമാനിക്കുന്നതാണെന്നും ക്ഷേത്രങ്ങളെയും പ്രസാദത്തെയും മനുഷ‍്യർ സൃഷ്ടിച്ച ബിസിനസുകൾ എന്ന് പരിഹസിക്കുന്നുവെന്നും എക്സ് അക്കൗണ്ടിൽ പറയുന്നു.

മാസപ്പടി കേസ്; തെളിവ് ലഭിച്ചാല്‍ പിണറായിക്ക് സമന്‍സ് അയക്കാന്‍ ഇഡി

കീം പരീക്ഷ: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക്

"മാഫിയ സംഘത്തിൽ ലക്ഷ്മിപ്രിയയും"; വെളിപ്പെടുത്തലുമായി അൻസിബയുടെ സുഹൃത്ത്

പിറവത്ത് യുവതിയും മകനും പുഴയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെയും മൂത്ത കുട്ടിയെയും കാണാനില്ല

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണമെന്ന് ഹൈക്കോടതി; ചെമ്പ് പാളിയെന്ന് ഭക്തന്‍റെ പരാതി