"ഏത് അറുബോറന്‍റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്"; സാഹസം ടീസർ എത്തി

 
Entertainment

"ഏത് അറുബോറന്‍റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്"; സാഹസം ടീസർ എത്തി

നിർണ്ണായകമായ ഒരു കഥാപാത്രത്തെ അജുവർഗീസും അവതരിപ്പിക്കുന്നു

സാഹസം സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം.യുവത്വത്തിന്‍റെ തിമിർപ്പും, ദുരൂഹതകളും, കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിതെന്ന് ടീസറിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു

ഹ്യൂമർ ആക്ഷൻ ത്രില്ലർ ജോണറിലാണ് ഈ ചിത്ര മെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഏറെ ബലം നൽകുന്ന രീതിയിൽത്തന്നെയാണ് ദൃശ്യങ്ങളും ഓണക്കാല വിരുന്നായി എത്തുന്ന ഈ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായിട്ടാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത്. ബാബു ആന്‍റണി , സജിൻ ചെറുകയിൽ , വിനീത് തട്ടിൽ, മേജർ രവി.ശബരീഷ് വർമ്മ, റാംസാൻ മുഹമ്മദ് ഗൗരി കൃഷ്ണ, ഭഗത് മാനുവൽ, ജീവാ ജോസഫ്, ,കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ,ആൻ സലിം,എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെ അജുവർഗീസും അവതരിപ്പിക്കുന്നു. ‌തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ, ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി, എഡിറ്റിംഗ് -കിരൺ ദാസ്.

രാഹുലിനെതിരേ പരാതി നൽകാൻ ആളുകളെ തേടി പൊലീസ്

''വിദ‍്യാഭ‍്യാസ മേഖലയ്ക്ക് കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല''; അനീതിയെന്ന് ശിവൻകുട്ടി

സെപ്റ്റംബറിലും മഴ തുടരും; മിന്നൽ പ്രളയങ്ങൾക്കും സാധ്യത

ഗണപതി ചിത്രമുള്ള കൊടികൾക്കൊപ്പം ചെഗുവേരയും; ഗണേശോത്സവം നടത്തി സിപിഎം

89 ലക്ഷം പരാതികൾ നൽകി; തെരഞ്ഞെടുപ്പു കമ്മിഷൻ എല്ലാം തള്ളിയെന്ന് കോൺഗ്രസ്