സായ് കുമാർ

 
Entertainment

"ആ അടി ഞാൻ ചോദിച്ച് വാങ്ങിയതാണ്, മമ്മൂക്കയടക്കം എതിർത്തിരുന്നു"; സായ് കുമാർ

യഥാര്‍ഥത്തില്‍ ആ അടി തിരക്കഥയിലുണ്ടായിരുന്നില്ല

Namitha Mohanan

സിനിമയിലെ പല രംഗങ്ങളും പല സീനുകളുടെയും പിന്നിൽ നമ്മളറിയാത്ത പല കഥകളുമുണ്ടാവും. പിൽ‌ക്കാലത്ത് പലരും പല സിനിമകളുടെയും പിന്നിലുള്ള രസകരമായ പല വെളിപ്പെടുത്തലുകളും നടത്താറുണ്ട്. ഇപ്പോഴിതാ രസകരമായ ഒരു രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ സായ് കുമാര്‍.

സൂപ്പര്‍ ഹിറ്റായിരുന്ന സേതുരാമയ്യര്‍ സിബിഐയില്‍ മമ്മൂട്ടിയുടെ കൈയില്‍ നിന്ന് അടി വാങ്ങുന്ന രംഗത്തെക്കുറിച്ചാണ് സായ്കുമാര്‍ സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയ കാലത്തെ വൈറല്‍ രംഗങ്ങളിലൊന്നാണ് ചോദിച്ച് തല്ലുവാങ്ങുന്ന സായ്കുമാര്‍.

എന്നാല്‍ യഥാര്‍ഥത്തില്‍ ആ അടി തിരക്കഥയിലുണ്ടായിരുന്നില്ലെന്നും താൻ ആ അടി ചോദിച്ച് വാങ്ങിയതാണെന്നുമാണ് സായ്കുമാർ പറയുന്നത്. മമ്മൂട്ടിയും കെ. മധുവും എസ്.എന്‍. സ്വാമിയടക്കം വേണ്ടെന്നു പറഞ്ഞിട്ടും താന്‍ ചോദിച്ച് വാങ്ങിയ അടിയായിരുന്നു അതെന്നാണ് അദ്ദേഹം പറയുന്നത്. പുതിയ ചിത്രം മധുവിധുവിന്‍റെ പ്രൊമോഷന്‍റ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് സായ് കുമാറിന്‍റെ വെളിപ്പെടുത്തൽ.

"മമ്മൂക്കയോട് ഞാൻ ഒരടി.. തരാൻ പറഞ്ഞപ്പോ പോടാ അവിടുന്ന് എന്നായിരുന്നു മറുപടി. അടിയൊന്നുമില്ല, സേതുരാമയ്യര്‍ അങ്ങനെ ആരേയും അടിക്കത്തൊന്നുമില്ല എന്ന് പറഞ്ഞു. മധുച്ചേട്ടനോടും പറഞ്ഞു ഒരടി അടിക്കാന്‍. പോടാ എന്ന് പറഞ്ഞു. വേണ്ടെങ്കില്‍ നിങ്ങള്‍ വെട്ടിക്കളഞ്ഞോ എന്ന് പറഞ്ഞ് എടുത്തതാണ്. തിയേറ്ററില്‍ അത് ഭയങ്കര കൈയടി നേടി. അപ്പോള്‍ മധുച്ചേട്ടന്‍ വന്ന് എടാ അന്ന് ഞാന്‍ പറഞ്ഞിട്ട് എടുത്തതില്ലേ, എങ്ങനെ ഉണ്ടെന്ന്. ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. സ്വാമി എഴുതിയതിലും അതുണ്ടായിരുന്നില്ല.'' എന്നായിരുന്നു സായ് കുമാറിന്‍റെ വെളിപ്പെടുത്തൽ.

തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വിണ്ടു കീറിയ റോഡുകൾ; മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കും |Video

വജ്രാഭരണം കാണാനില്ല, നടൻ രവി മോഹന്‍റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞു വച്ചു; രക്ഷപെടുത്തി പൊലീസ്

മത്സരത്തിനിടെ കാനഡ താരത്തിന്‍റെ കാലൊടിഞ്ഞു, ഖത്തർ താരത്തിന് വിലക്ക്|Video

കാപ്പ ശരിവച്ച് ആഭ്യന്തര സെക്രട്ടറി; സത്യപ്രതിജ്ഞ ചെയ്യാതെ സുഗതൻ, അവിശ്വാസത്തിനൊരുങ്ങി പ്രതിപക്ഷം

പത്താം ക്ലാസുകാരന്‍റെ ബാഗിൽ നാടൻ ചാരായം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ