സൽമാൻ ഖാൻ, നയൻതാര

 
Entertainment

സൽമാൻ ഖാനും നയൻതാരയും ഒന്നിക്കുന്ന 'SVC63' ഈദ് റിലീസ്

വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ SVC63 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്

Aswin AM

ബോളിവുഡ് താരം സൽമാൻ ഖാനും നയൻതാരയും ആദ‍്യമായി ഒന്നിക്കുന്നു. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ SVC63 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. തന്‍റെ എക്സ് അക്കൗണ്ടിലൂടെ സൽമാൻ ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്.

2027 ഈദിനോട് അനുബന്ധിച്ച് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൽമാൻ അറിയിച്ചിരിക്കുന്നത്. നയൻതാരയ്ക്കൊപ്പമുള്ള ബിഹൈൻഡ് ദി സീൻസ് വിഡിയോ അദ്ദേഹം തന്‍റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രധാന‍്യമുള്ള ചിത്രമാണിതെന്നാണ് സൂചന.

സൽമാനും നയൻതാരയെയും കൂടാതെ ചിത്രത്തിൽ മറ്റ് താരങ്ങൾ ആരൊക്കെയെന്ന വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അതേസമയം, മാതൃഭൂമി എന്ന ചിത്രമാണ് സൽമാന്‍റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഓണക്കാല ഉത്സവബത്ത 6,000 രൂപയായി വർധിപ്പിച്ചു

പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്; ബിജെപിയുടെ ബി ടീമാണ് കോൺഗ്രസെന്ന് ബിനോയ് വിശ്വം

ഷെയ്ഖ് ഹസീന ഇന്ത‍്യയിൽ നിന്നും ബംഗ്ലാദേശിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ‍്യതയുണ്ടെന്ന് മന്ത്രി

ഇ20 പെട്രോള്‍ ഉപയോഗിച്ചാല്‍ മൈലേജ് ആറ് ശതമാനം വരെ കുറയാമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യതലസ്ഥാനത്തെ വിദ്യാർഥി പ്രക്ഷോഭം; കേസുകൾ പിൻവലിച്ച് ഡൽഹി സർക്കാർ