വിജയ്‌യും തൃഷയും

 
Entertainment

"ഭാര്യയുടെ ദുഃഖം അവഗണിക്കരുതായിരുന്നു"; വിജയ്‌യും തൃഷയും ഒന്നിച്ച് പൊതുവേദിയിലെത്തിയതിനെതിരേ നടി | Video

ഒരേ കാറിൽ ഒരേ പാറ്റേണിലുള്ള വസ്ത്രം ധരിച്ചാണ് ഇരുവരും വിവാഹത്തിനെത്തിയത്

Namitha Mohanan

വിവാദങ്ങൾക്കിടെ വിജയ്‌യും തൃഷയും പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിനെതിരേ രൂക്ഷ വിമർശനവുമായി നടി സനം ഷെട്ടി. ഭാര്യ സംഗീതയുമായുള്ള വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വിജയ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് വളരെ മോശമായി പോയെന്ന് സനം പ്രതികരിച്ചു. ഇരുവരും വേദിയിൽ ഒന്നിച്ചെത്തിയ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു വിമർശനം.

"ഭാര്യയുടെ ദുഃഖം ഇത്തരത്തിൽ അവഗണിക്കുന്നത് ശരിയല്ല. ഒരു ആരാധക എന്ന നിലയിൽ ഇത് കാണുന്നത് നിരാശാജനകമാണ്. നിയമപരമായി വിവാഹമോചനം നേടിയ ശേഷം മാത്രമേ മറ്റൊരാളുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാവൂ എന്നതാണ് ധാർമികവും നിയമപരവുമായ മാർഗമാണ്.", സനം ഷെട്ടി പ്രതികരിച്ചു.

കുറിപ്പിട്ടതിന് പിന്നാലെ സനം ഷെട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയത്. തൃഷയും വിജയ്‌യും സുഹൃത്തുക്കളാണെന്നും അതിനെ അതിന്‍റേതായ കണ്ണിൽ കണ്ടാൽ മതിയെന്നും പലരും പ്രതികരിക്കുന്നു. എന്നാല്‍ വിവാദങ്ങള്‍ നിലനില്‍ക്കേ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതല്ലേ ഉചിതമെന്നായിരുന്നു ഇതിനോടുള്ള സനം ഷെട്ടിയുടെ മറുപടി.

നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്‍റെ മകന്‍റെ വിവാഹ സൽക്കാരത്തിനാണ് വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയത്. ഒരേ കാറിൽ ഒരേ പാറ്റേണിലുള്ള വസ്ത്രം ധരിച്ചാണ് ഇരുവരും എത്തിയത്. ഇത് ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകൾ ശരിയാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് ആക്കം കൂട്ടി.

വികസനത്തിൻ്റെ വിസ്ഫോടനം: കോഴിക്കോട് - വയനാട് തുരങ്ക പാത ഫസ്റ്റ് ബ്ലാസ്റ്റ് മുഖ്യമന്ത്രി സ്വിച്ചോൺ ചെയ്യും

സ്വർണവില വീണ്ടും താഴോട്ട്; പവന് 1,18,880 രൂപയായി

അമെരിക്കയെ പുറത്താക്കണം; ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ മുന്നറിയിപ്പ്

യുഎസ് കരയുദ്ധത്തിന് മുതിർന്നാൽ കാത്തിരിക്കുന്നത് വൻ ദുരന്തം: ഇറാൻ

സുഖോയ് യുദ്ധവിമാനം തകർന്നു വീണുണ്ടായ അപകടം; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി