പൂർണമായും സംസ്കൃത ഭാഷയിൽ, ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ

 
Entertainment

സംസ്കൃത ഭാഷയിലെ ആദ്യ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ

പൂർണമായും സംസ്കൃത ഭാഷയിൽ, ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമയാണ് 'ധീ', സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം മലയാളികൾ.

Kochi Bureau

പൂർണമായും സംസ്കൃത ഭാഷയിൽ, ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമയാണ് 'ധീ'. ആഗോളതലത്തിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ 'പുണ്യകോടി' ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമിക്കുന്ന സിനിമയാണിത്.

ഏറ്റവും മികച്ച അനിമേഷൻ സിനിമകൾക്കു ലഭിക്കുന്ന എഎൻഎൻ ( ANN ) അവാർഡുകൾ നാലെണ്ണം പുണ്യകോടി നേടിയിട്ടുണ്ട്. 2020ൽ നെറ്റ്ഫ്ളിക്സിൽ റിലീസായ പുണ്യകോടിയുടെ വിജയം നൽകിയ അംഗീകാരങ്ങളിലൂടെയും പ്രേക്ഷക പിന്തുണയിലൂടെയും ആഗോള പ്രശസ്തി നേടിയ രവിശങ്കർ വെങ്കിടേശ്വരനാണ് ധീ സംവിധാനം ചെയ്യുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു കഴിഞ്ഞു.

'ധീ' സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം മലയാളികൾ.

അണിയറ പ്രവർത്തകരെല്ലാം മലയാളികളാണ് എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ദീർഘനാളത്തെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ആഗോള നിലവാരത്തിലുള്ള ഏറ്റവും നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്കു പിന്നിൽ അണിനിരക്കുന്നു.

ഇൻഫോസിസിൽ ഉദ്യേഗസ്ഥനായിരുന്ന രവിശങ്കർ, മീഡിയ, അനിമേഷൻ മേഖലകളിൽ മുപ്പത് വർഷംകൊണ്ട് ആർജിച്ച അനുഭവ സമ്പത്താണ് ഈ സിനിമയ്ക്കായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെ മുൻനിര അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നായ പപ്പറ്റിക്ക മീഡിയ, ലോകോത്തര നിലവാരമുള്ള വിദഗ്ധ ടെക്നീഷ്യന്മാരുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ തനതായ സംസ്കാരവും കലാരീതികളും അനിമേഷന്‍റെ സഹായത്തോടെ ആഗോള തലത്തിലെത്തിക്കുക എന്ന എക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു.

രവിശങ്കർ വെങ്കിടേശ്വരൻ

നിർമാണത്തിന്‍റെ പ്രാരംഭഘട്ടത്തിലെത്തി നില്ക്കുന്ന സിനിമയുടെ നിർമ്മാണത്തിനും വിതരണത്തിനും സഹായം ലഭിക്കാൻ ഇന്ത്യയിലും വിദേശത്തുമുള്ള ഒടിടി പാർട്ട്ണർമാരെയും കോ-പ്രൊഡ്യൂസർമാരെയും തേടുന്നുണ്ട്.

സ്വർണപ്പാളിക്കേസിൽ ഉലഞ്ഞിട്ടും തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ സിപിഎം

ചൈനീസ് പൗരന്മാര്‍ക്കു ടൂറിസ്റ്റ് വിസ നല്‍കുന്നത് പുനരാരംഭിച്ച് ഇന്ത്യ

ചുഴലിക്കാറ്റിന് സാധ്യത, മഴ കനക്കും; 7 ജില്ലകളിൽ യെലോ അലർട്ട്

രാജ്യത്ത് നാല് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ; നിയമനക്കത്ത് ഉറപ്പാക്കും

സംസ്കൃതം മൃതഭാഷയെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ; വിമർശിച്ച് ബിജെപി