നിവിൻ പോളി, അജു വർഗീസ്
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിനു ശേഷം അഖിൽ സത‍്യൻ രചനയും സംവിധാനവും നിർവഹിച്ച് ക്രിസ്മസിന് തിയെറ്ററിലെത്തിയ ചിത്രമാണ് 'സർവം മായ'. നിവിൻ പോളി അജു വർഗീസ് കൂട്ടുകെട്ടിനെ ഇരു കൈയും നീട്ടിയാണ് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തത്.
മികച്ച വിജയവുമായി മുന്നേറുന്ന ചിത്രത്തിന്‍റെ ഇതുവരെയുള്ള ബോക്സ് ഓഫിസ് കളക്ഷനാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. റിലീസ് ചെയ്ത് 7 ദിവസം പിന്നിടുമ്പോൾ ചിത്രം 67 കോടി രൂപ ആഗോള കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. വിദേശത്ത് നിന്ന് 31.70 കോടിയും കേരളത്തിൽ നിന്നു മാത്രം 30.5 കോടിയുമാണ് 7 ദിവസത്തിനിടെ ചിത്രം നേടിയിരിക്കുന്നത്.
കർണാടകയിൽ 2.27 കോടിയും തമിഴ്നാട്ടിൽ 1.04 കോടിയും ആന്ധ്രാ- തെലുങ്കാനയിൽ നിന്നും 35 ലക്ഷവും ചിത്രം നേടി. ചിത്രം 100 കോടി ബോകസ് ഓഫിസ് കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.