നിവിൻ പോളി, അജു വർഗീസ്

 
Entertainment

ഋഷഭ് ഷെട്ടി ചിത്രത്തെയും പിന്നിലാക്കി; ബോക്സ് ഓഫിസിൽ കുതിപ്പ് തുടർന്ന് സർവം മായ

നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ടിൽ പിറന്ന പത്താമത്തെ ചിത്രമായ സർവം മായയുടെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്

Aswin AM

നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ടിൽ ക്രിസ്മസ് റിലീസിന് തിയെറ്ററിലെത്തിയ ചിത്രമാണ് സർവം മായ. ഹൊറർ കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ടിൽ പിറന്ന പത്താമത്തെ ചിത്രമായ സർവം മായയുടെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 57.51 കോടി ഗ്രോസാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഋഷഭ് ഷെട്ടി ചിത്രം കാന്താരയെ സർവം മായ പിന്നിലാക്കി.

45.31 കോടി രൂപയായിരുന്നു കാന്താരയുടെ മലയാളം നെറ്റ് കളക്ഷൻ. ആഗോള ബോക്സ് ഓഫിസിൽ 118 കോടി രൂപയാണ് സർവം മായ കളക്ഷൻ നേടിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിനു ശേഷം അഖിൽ സത‍്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവം മായ. നിവിൻ പോളിക്കും അജു വർഗീസിനും പുറമെ ജനാർദനൻ, അൽതാഫ് സലിം, രഘുനാഥ് പാലേരി, മധു വാര‍്യർ, പ്രീതി മുകുന്ദൻ എന്നിവരാണ് മുഖ‍്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

വിവാദത്തിനില്ലെന്ന് മന്ത്രി; സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ വേദി 15 ന് 'താമര'യെന്ന് പേരിട്ടു

വുമൺസ് പ്രീമിയർ ലീഗ്: ആർസിബി താരത്തിന് രണ്ടാഴ്ച പുറത്തിരിക്കേണ്ടി വരും

പാർക്ക് ചെയ്ത ട്രക്കിൽ കിടന്നുറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

ആചാരം ലംഘിച്ചതിന് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്; എസ്ഐടി നടപടിയിൽ ദുരൂഹതയെന്ന് കെ. സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോൺഗ്രസ് കുറുവ സംഘം; തന്ത്രിയുടെ അറസ്റ്റ് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് രാജീവ് ചന്ദ്രശേഖർ