സോംബി സിനിമകളുടെ ആരാധകരാണോ? കണ്ടിരിക്കേണ്ട 7 സിനിമകൾ
28 ഡേയ്സ് ലേറ്റർ (2002)
കിലിയൻ മുർഫിയാണ് ചിത്രത്തിലെ നായകൻ. ദീർഘകാലത്തെ കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന നായകൻ മാരകമായ വൈറസ് പടർന്നു പിടിക്കുന്ന ദുരന്ത കാലത്തിനാണ് സാക്ഷിയാകുന്നത്.
ഡോൺ ഒഫ് ദി ഡെഡ് (1978)
സോംബി സിനിമകളുടെ റൊമേറോ സീരിസിൽ രണ്ടാമത്തേതാണിത്. സമൂഹത്തിൽ സോംബികൾ വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് ചിത്രത്തിലുള്ളത്.
നൈറ്റ് ഓഫ് ദി ലിവിങ് ഡെഡ് (1968)
പെൻസിൽവാനിയയിലെ ഉൾഗ്രാമത്തിലുള്ള ഒരു ഫാംഹൗസിൽ 7 പേരടങ്ങുന്ന സംഘം കുടുങ്ങുന്നു. മാംസം ഭക്ഷിക്കുന്ന സോംബികളാണ് അവർക്കു ചുറ്റും.
റീ -അനിമേറ്റർ (1985)
ജെഫ്രി കോംബ്സ് ആണ് ചിത്രത്തിലെ നായകൻ. മെഡിക്കൽ വിദ്യാർഥിയായ നായകൻ പഠനത്തിനിടെ മൃതശരീരങ്ങൾക്ക് ജീവൻ നൽകുന്ന രാസവസ്തു കണ്ടെത്തുന്നു.
റെക് (2007)
ഒരു കെട്ടിടത്തിൽ നിന്ന് സഹായം അഭ്യർഥിച്ചു കൊണ്ട് ലഭിക്കുന്ന ഫോൺ കോളിനെ പിന്തുടർന്ന് അവിടെയെത്തുന്ന അഗ്നിശമന സേനാംഗങ്ങളും മാധ്യമപ്രവർത്തകരും നേരിടുന്ന വിചിത്ര അനുഭവമാണ് ചിത്രത്തിൽ.
ഷോൺ ഒഫ് ദി ഡെഡ് (2004)
ഷോണായി പെഗ് ആണ് അഭിനയിക്കുന്നത്. ലണ്ടനിലെ സെയിൽസ്മാനായ നായകനും സംഘവും അപ്രതീക്ഷിതമായ സോംബി ആക്രമണത്തെ അഭിമുഖീകരിക്കുന്നു.
ട്രെയിൻ ടു ബുസാൻ (2016)
സിയോളിൽ നിന്ന് ബുസാനിലേക്കുള്ള ട്രെയിനിൽ സോംബി ആക്രമണം ഉണ്ടാകുന്നതാണ് ചിത്രത്തിലൂടെ പറയുന്നത്.