സൽമാൻ ഖാൻ, ഷാരുഖ് ഖാൻ, ആമിർ ഖാൻ എന്നിവർക്കൊപ്പം രാം ചരൺ വേദിയിൽ. 
Entertainment

''ഇഡ്‌ലി വട രാം ചരൺ'': ‌ഷാറുഖിന്‍റെ പരിഹാസം വിവാദമായി

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ പൂർവ ആഘോഷങ്ങളുടെ ഭാഗമായി ഷാരുഖ്, സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിരുന്നു

മുംബൈ: തെലുങ്ക് സൂപ്പർ താരം രാം ചരണിനെ ബോളിവുഡ് താരം ഷാരുഖ് ഖാൻ അപഹസിച്ചെന്ന് ആരോപണം. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ പൂർവ ആഘോഷങ്ങളുടെ ഭാഗമായി ഷാരുഖ്, സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇതിനിടെയാണ് സദസിലുണ്ടായിരുന്ന രാംചരണിനെ ഷാരുഖ് വേദിയിലേക്കു വിളിക്കുന്നത്. ഈ സമയത്ത് ഇഡ്‌ലി വട രാംചരൺ എന്നതടക്കം പരിഹാസ പദപ്രയോഗങ്ങളാണ് ഷാരുഖ് നടത്തിയത്.

ഓസ്കർ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയ നാട്ടു നാട്ടു എന്ന ആർആർആർ സിനിമയിലെ പ്രശസ്തമായ പാട്ടിന് ബോളിവുഡ് സൂപ്പർ താരങ്ങൾ വേദിയിൽ ചുവടുവച്ചിരുന്നു. ഇതിനിടെയാണ് രാംചരണിനെ ഷാരുഖ് വേദിയിലേക്കു വിളിക്കുന്നത്.

രാംചരണിന്‍റെ മേക്കപ്പ് ആർട്ടിസ്റ്റ് സേബ ഹസൻ സെയ്ദിയുടെ സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഭവം കൂടുതലാളുകളിലേക്ക് എത്തിയത്. ഷാറുഖിന്‍റെ സമീപനം വളരെ മോശമായിരുന്നു എന്നും, അപ്പോൾ തന്നെ താൻ പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയെന്നും സേബ പറയുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഷാരുഖിന്‍റെ നടപടിക്കെതിരേ വ്യാപക വിമർശനം ഉയരുന്നുണ്ട്. ഷാരുഖ് കാണിച്ചത് റേസിസമാണെന്നും ആരോപണമുയരുന്നു.

ലേണേഴ്സ് പരീക്ഷയിൽ മാറ്റം; ജയിക്കാൻ ഇനി 30 ചോദ്യങ്ങളിൽ 18 ശരിയുത്തരം വേണം

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നിയമപരമായി നിലനിൽക്കുമെന്ന് കോടതി

സൈബർ ആക്രമണം; രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയക്കുമെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി റിനി ആൻ ജോർജ്

മധ്യപ്രദേശിൽ നടുറോഡിലിട്ട് ഭാര്യയെ ഭർത്താവ് വെടിവച്ച് കൊന്നു

"നീ ഈ രാജ്യക്കാരിയല്ല''; യുകെയിൽ സിഖ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി