ഷഹാന ഗോസ്വാമി

 
Entertainment

"എന്‍റെയടുത്ത് ഒരുപാട് സ്നേഹമുണ്ട്, അതെന്തിന് ഒരാള്‍ക്ക് മാത്രമായി നല്‍കണം?"; പങ്കാളികളെക്കുറിച്ച് നടി ഷഹാന ഗോസ്വാമി

"തന്‍റെ പങ്കാളികള്‍ പലരും പരസ്പരം കണ്ടുമുട്ടാറുണ്ടd, സത്യസന്ധതയും കൃത്യമായ ആശയവിനിയമവുമാണ് ഇത്തരം ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നത്"

Namitha Mohanan

അഭിനയത്തിലെന്നത് പോലെ തന്നെ സംസാര രീതികൊണ്ടും എല്ലാവരുടെയും പ്രിയങ്കരിയാണ് ഷഹാന ഗോസ്വാമി. ഇപ്പോഴിതാ ഓപ്പണ്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള ഷഹാനയുടെ വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്.പരമ്പരാഗത റിലേഷന്‍ഷിപ്പ് രീതികളില്‍ തനിക്ക് യുക്തി കണ്ടെത്താനാകുന്നില്ലെന്നാണ് ഷഹാന പറയുന്നത്. സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷഹാനയുടെ പ്രതികരണം.

"ഇപ്പോൾ ഞാൻ ആരുമായും റിലേഷൻഷിപ്പിലല്ല. പക്ഷേ അടുപ്പവും ആത്മബന്ധവുമുണ്ട്. ചിലപ്പോഴത് സൗഹൃദമാണ്. ചിലപ്പോള്‍ ശാരീരികം മാത്രമായിരിക്കും. ഒരു പ്രത്യേക ദിശയിലേക്ക് അതിനെ നിര്‍ബന്ധിച്ച് കൊണ്ടു പോകേണ്ടതില്ല. പ്രണയവും സൗഹൃദവുവെന്നതാണ് സിമ്പിളായ ബേസ്.

എനിക്ക് നല്‍കാന്‍ ഒരുപാട് പ്രണയമുണ്ട്. അത് എന്തിന് ഒരാള്‍ക്ക് മാത്രമായി അത് നല്‍കണം? പുറത്തു നിന്ന് നോക്കുമ്പോള്‍ ഇത് എളുപ്പമാണെന്ന് തോന്നും. പക്ഷെ ഇതിനായി നമ്മള്‍ നമ്മളെ തന്നെ ഒരുക്കിയെടുക്കണം. സ്വന്തം അസൂയയേയും ഇന്‍സെക്യൂരിറ്റികളേയും തരണം ചെയ്യുക എളുപ്പമല്ല" ഷഹാന ഗോസ്വാമി പറഞ്ഞു.

പ്രണയം ഒരാളെ നിയന്ത്രിക്കുകയോ തളച്ചിടുകയോ ചെയ്യരുതെന്നും തന്‍റെ പങ്കാളികള്‍ പലരും പരസ്പരം കണ്ടുമുട്ടാറുണ്ടെന്നും സത്യസന്ധതയും കൃത്യമായ ആശയവിനിയമവുമാണ് ഇത്തരം ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതെന്നും ഷഹാന പറയുന്നു.

ക്രൈസിസ് മാനെജർ ജോഷി; കാത്തിരിക്കുന്നത് വെല്ലുവിളി

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും

വൈഭവിന് വീണ്ടും അർധ സെഞ്ചുറി; ഇന്ത്യക്ക് ക്ലീൻ സ്വീപ്പ്

മരുന്നുകൾക്ക് ഡിസ്കൗണ്ട്: ബോർഡ് വയ്ക്കുന്നത് നിയമവിരുദ്ധം