shivam baje firstlook poster 
Entertainment

അശ്വിൻ ബാബു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'ശിവം ഭജേ'യുടെ ഫസ്റ്റ് ലുക്ക് റിലീസായി

വളരെ വ്യത്യസ്തമായ ഒരു കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ആക്ഷനും, ഇമോഷനും ചേർന്ന ത്രില്ലറായിരിക്കും ശിവം ഭജേ

ഹിഡിംഭ , രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ്ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ബാബു നായകനായ പാൻ ഇന്ത്യൻ ചിത്രം 'ശിവം ഭജേ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ക്രുദ്ധമായ ഭാവത്തിൽ അശ്വിൻ ബാബു, ഒരു ഗുണ്ടയെ ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ദിഗംഗന സൂര്യവംശിയാണ് ചിത്രത്തിലെ നായിക. ഗംഗ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മഹേശ്വർ റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് അപ്സർ ആണ്. ഗംഗ എന്റർടൈൻമെന്റ്സിന്റെ ബാനറിലുള്ള ആദ്യ ചിത്രമാണിത്..

വളരെ വ്യത്യസ്തമായ ഒരു കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ആക്ഷനും, ഇമോഷനും ചേർന്ന ത്രില്ലറായിരിക്കും ശിവം ഭജേ. സംവിധായകൻ അപ്‌സറിന്റെ തിരക്കഥയിൽ ഞങ്ങൾക്ക് വിശ്വസമുണ്ടെന്നും ഞങ്ങളുടെ ആദ്യ നിർമ്മാണ സംരംഭത്തിൽ അശ്വിൻ, പ്രതിഭാധനനായ അർബാസ് ഖാൻ, ഹൈപ്പർ ആദി എന്നിവരോടൊപ്പം പ്രവർത്തിക്കുന്നു. അത് സിനിമയിൽ നിർണായകമായ ഒരു അനുഭവം തന്നെയായിരുന്നുവെന്നും ചടങ്ങിൽ സംസാരിച്ച സിനിമാ നിർമ്മാതാവ് മഹേശ്വര് റെഡ്ഡി പറഞ്ഞു.

"പ്രേക്ഷകരെ രസിപ്പിക്കാൻ പര്യാപ്തമായ വാണിജ്യ ഘടകങ്ങൾ നിറഞ്ഞ വളരെ വ്യത്യസ്തമായ കഥയാണിത്. ഞങ്ങൾ അവസാന ഘട്ടത്തിലെത്തി. 'ശിവം ഭജേ' എന്നത് ഞങ്ങളുടെ സിനിമയുടെ ഏറ്റവും യോജിച്ച തലക്കെട്ടാണെന്നും സംവിധായകൻ അപ്സർ കൂട്ടിച്ചേർത്തു.

ബോളിവുഡ് താരം അർബാസ് ഖാൻ, ഹൈപ്പർ ആദി, സായ് ധീന, മുരളി ശർമ്മ, തുളസി, ദേവി പ്രസാദ്, അയ്യപ്പ ശർമ, ഷകലക ശങ്കർ, കാശി വിശ്വനാഥ്, ഇനയ സുൽത്താന തുടങ്ങിയവരാണ് ചിത്രത്തിലെ സഹതാരങ്ങൾ. ഇതിനകം 80% ഷൂട്ട് പൂർത്തിയാക്കിയ ചിത്രം ജൂൺ റിലീസിന് ഒരുക്കുകയാണ്. ഛായാഗ്രഹണം: ദാശരധി ശിവേന്ദ്ര (ഹനുമാൻ, മംഗളവാരം ഫെയിം), എഡിറ്റർ: ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ് (കാർത്തികേയ 2 ഫെയിം), സംഗീത സംവിധായകൻ: വികാസ് ബാദിസ, ഫൈറ്റ് മാസ്റ്റർ: പൃഥ്വി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ